ഓം നമ:പരമാത് മനേ
ചമക പ്രശ്ന:
പ്രഥമ:അനുവാക:
അഗ്നാ വിഷ്ണു സജോഷസേ മാ വർദ്ധന്തു വാം ഗിര: ദ്യുമ്നൈർ വാജേഭിരാഗതം വാജശ് ചമേ പ്രസവശ് ച മേ പ്രസിതിശ്ച മേ ധീതിഞ്ച മേ ക്രതുശ് ച മേ സ്വരശ് ച മേ ശ്ലോകശ് ച മേ ശ്രാവശ്ച മേ ശ്രുതിശ്ചമേ ജ്യോതിശ്ച മേ പ്രാണശ്ച മേ അപാനശ്ച മേ സുശ്ച മേ
ചിത്തം ച മ ആധീതം ച മേ ചക്ഷുശ്ച ശ്രോത്രം ച മേ
ദക്ഷശ്ച മേ ബലം ച മ ഓജശ്ച മേ സഹശ്ച മ ആയുശ്ച മേ ജരാ ച മ ആത് മാ ച മേ തനുശ്ച മേ
ശർമച മേ വർമ ച മേ അംഗാനി ച മേ അസ്ഥാനി
ച മേ പുരുഗുംഷി ച മേ ശരീരാണി ച മേ
അഗ്നിദേവ! അല്ലയോ വിഷ്ണോ! ഞങ്ങളിൽ സ്നേഹം വർഷിക്കുന്ന മനസ്സു-
ള്ളവരായി നിങ്ങൾ രണ്ടുപേരും വര്തിക്കണം.നിങ്ങളുടെ സ്തു തി പര -
ങ്ങളായ ഈ വാക്കുകൾ വളരട്ടെ. സകല ഐശ്വര്യങ്ങലോടുകൂടി നല്ല
ഭക്ഷണസാധനങ്ങലോടുകൂടി ഞങ്ങളെ അനുഗ്രഹിക്കുവനായി നിങ്ങൾ വന്നു
ചേരണം.അന്നപാനാദികൾ ഈശ്വരനെ ആരാധിക്കുന്ന എന്ടെ പക്കൽ എന്നും ഉണ്ട്. അന്നം നൽകുന്നതിനുള്ള ,ശുദ്ധിയും,ഉത്സാഹവും,അന്നസംരക്ഷണവും,
അന്നം ഉണ്ടാക്കിത്തരുന്ന യാഗവും,മന്തങ്ങളെ നല്ലവണ്ണം ഉച്ചരിക്കാനുള്ള
സ്വരവും,സത്കീർത്തിയും,വാചാലതയും,കേൾവിജ്ഞാനവുംഉള്ളിലെ
പ്രകാശവും,സ്വർഗവും, പ്രാണനും അധോമുഖനായ അപാനവായുവും വ്യനനും,ജീവനും ചിത്തവും,ചിത്തം കൊണ്ട് അറിയപ്പെട്ട വസ്തുവും,
വാക്കും,മനസ്സും,കണ്ണും,ചെവിയും,സാമർത്ഥ്യവും,ശക്തിയും,പ്രാണശക്തിയും
ശത്രുക്കളെ സംഹരിക്കാനുള്ള ശക്തിയും ആയുസ്സും, വാർദ്ധക്ക്യവും,അന്ത -
രാത് മാവും,നല്ല ശരീരവും,സുഖവും,ശരീരം കാക്കുന്ന കവചവും,
സുദ്ര്യഡ ങ്ങളായ അവയവങ്ങളും,അസ്ഥികളും അംഗുല്യാദി പർങ്ങളും,
ശരീരത്തിലെ എല്ലാ ഭാഗങ്ങളും ശ്രീരുദ്രന്ടെ ആരാധകനായ എനിക്ക് ഉണ്ട്.
തുടരും (To be continued.)
My dear Viswanathan
ReplyDeleteI appreciate your work but found many words missing after translation.You may check & correct if possible
Gopakumar