Tuesday, 28 January 2014

ചമകം

                                       ദശമോ അനുവാക: 

ഗർഭാശ് ച മേ വഥ്‌സാശ്‌ ച മേ ത്ര്യവിശ് ച മേ ത്ര്യവീ ച മേ ദിത്യവാട് ച മേ ദിത്യൗഹീ ച  മേ 
പഞ്ചാവിശ് ച മേ പഞ്ചാവീ ച മേ ത്രിവഥ്‌സശ് 
ച മേ  ത്രിവഥ്‌സാ ച മേ തുര്യവാട് ച മേ തുരൗഹീ
ച മേ.പഷ്oവാച്ച മേ പഷ്ടഔഹീ ച മേ ഉക്ഷാ ച മേ 
വശാ ച മ ഋഷഭശ് ച മേ വേഹച്ച മേ അനഡ്വാo ച മേ ധേനുശ് ച മ ആയുർ യജ്ഞേന കല്പതാം                  പ്രാണോ യജ്ഞേന കല്പതാം ആപാനൊ യജ്ഞേന കല്പതാംവ്യാനോ  യജ്ഞേന കല്പതാം ചക്ഷുർ
യജ്ഞേന കല്പതാഗം  ശ്രോത്രം യജ്ഞേന കല്പതാം
മാനോ യജ്ഞേന കല്പതാം വാഗ് യജ്ഞേന കല്പതാം ആത്മാ യജ്ഞേന കല്പതാം യഞ്ഞോ
യജ്ഞേന കല്പതാം.


ഭ്രുണങ്ങളും കന്നുകളും ഒന്നര വയസ്സുമാത്രം പ്രായമുള്ള കാളകളും ഒന്നരവയസ്സുള്ള  പശുക്കളും രണ്ടു വയസ്സുള്ള കാളകളും,രണ്ടു വയസ്സുള്ള
പശുക്കളും രണ്ടര വയസ്സുള്ള കാളകളും രണ്ടര വയസ്സുള്ള പശുക്കളും മൂന്നു വയസ്സുള്ള കാളകളും ,മൂന്നു വയസ്സുള്ള പശുക്കളും മൂന്നര വയസ്സുള്ള കാളകളും,മൂന്നര വയസ്സുള്ള പശുക്കളും നാല് വയസ്സുള്ള കാളകളും നാലു
വയസ്സുള്ള പശുക്കളും വളർന്ന കാളകളും വളർന്ന പശുക്കളും നല്ല
കൊഴുത്തു തടിച്ച കാളകളും, തടിച്ചു കൊഴുത്തപശുക്കളും,വണ്ടിക്കാളകളും
കന്നുള്ള പശുക്കളും ദീർഘായുസ്സുംയാഗം കൊണ്ട് എനിക്ക് കിട്ടുമാറാകട്ടെ
പ്രാണങ്ങളും അപാനനും വ്യാനവും കണ്ണും ചെവിയും മനസ്സും വാക്കും എനിക്ക് കല്പിച്ചു കിട്ടുമാരാകട്ടെ.ശരീരവാസിയായ ആത്മാവും വ്യക്തിയും യാഗം തന്നേയും യാഗഫലമായി എന്നിൽ  കല് പിക്കപ്പെടട്ടെ.    


തുടരും (To be continued)


                      










      

No comments:

Post a Comment