Tuesday, 21 January 2014

ചമകം

                                                       ദ്വിതീയോ അനുവാക :

ജൈഷ്ട്ട്യം ച മ ആധിപത്യം ച മേ മന്യുശ് ച മേ ഭാ   മശ്ച മേ അമശ്ച മേ ഭശ്ച മേ ജേമാ ച മേ മഹിമാ ച മേ വരിമാ ച  മേ പ്രഥിമാ ച  മേ വർഷ്മാ ച മേ  
ദ്രാഘുയാ ച  മേ വൃദ്ധഞ്ച മേ വൃദ്ധിശ് ച മേ സത്യഞ്ച മേ ശ്രദ്ധാ ച  മേ ജഗച്ച മേ ധനം ച  മേ വശ 
ശ് ച മേ ത്വിഷിശ് ച മേ  ക്രീഡാ ച മേ മോദശ് ച മേ 
ജാതംച മേ ജനിഷ്യമാണം ച മേ സുകൃതം ച മേ 
വിത്തം ച മേ വേദ്യം ച മേ ഭൂതം ച മേ ഭവിഷ്യ ച്ച 
മേ സുഗംച മേ സുപഥം ച മ ഋദ് ധംച മ ഋദ് ധി ശ് ച മേ ക്ലുപ്തം ച മേ ക്ലു പ്തിശ് ച മേ.


ഉയർച്ചയും  നേതൃത്വവും മനോദോഷങ്ങലോടുള്ള  കോപവും പുറം
ശത്രുക്കലോടുള്ള കോപവും മറ്റുള്ളവർക്ക് അറിയുവാൻ കഴിയാത്ത ആഴമേറിയ മനസ്സും,സുഖകരമായ തണുത്തജലവും വിജയിക്കാനുള്ള
കഴിവും മഹിമയും പൂജ്യത്വവും ,ഭൂമി ,വീട് തുടങ്ങിയ സൌഭാഗ്യങ്ങളും
പുത്രപൌത്രന് മാരും,നാശമറ്റ സന്തതിയും,കണക്കറ്റ സമ്പത്തും വിദ്യാ
ബലവും, സത്യവും,നല്ല വിശ്വാസവും,സ്ഥാവരജംഗമാത് മക ലോകവും ,
ധനവും,വശീകരണ ശക്തിയും,ശരീര കാന്തിയും,കളിതമാശകളും,ഗാന
ന്രിത്യാദി വിഹാരങ്ങളാൽ ഉണ്ടാകുന്ന സന്തോഷവും,ജനിച്ചതും,
ഇനിയുണ്ടാകാനുള്ളതും,ദേവാദാസ് തുതിയും,പുണ്യവും,സംഭരിച്ച ധനവും,
കിട്ടേണ്ട ധനവും,സംബാധിച്ച ഭൂമി ഗ്ര്യഹാദിസ്വത്തുക്കളും,സമ്പാദിക്കേണ്ടുന്ന
വസ്ത്തുക്കളും,എളുപ്പം ചെന്നുച്ചേരേണ്ടുന്ന നാടും,നല്ല വഴിയും,യാഗാദികൾ 
കൊണ്ട് ലഭ്യമായ ഫലവും,നേരായ മാർഗ്ഗത്തിൽ ആർജിച്ച ധനവും,
കാര്യങ്ങൾ ചെയ്യാനുള്ള  കഴിവും,നല്ല ബുദ്ധിയും,സംശയരഹിതമായ ദ്രിഡ
ചിത്തയും,രുദ്രാധ്യായിയായ എനിക്ക് സിദ്ധിച്ചിരിക്കുന്നു  




തുടരും (To be continued) 
         
    

No comments:

Post a Comment