Monday, 13 January 2014

ശ്രീ രുദ്രം (A prayer to Lord Shiva)

                                    സപ്തമോ അനുവാക:  

നമോ ദുന്ദുഭ്യായ ച അഹനന്യായ ച നമോ
ധ്ര്യഷ്ണവേ ച പ്രമ്യശായ ച നമോ ദൂതായ ച 
പ്രഹിതായ ച നമോ നിഷങ്ഗിണേ ചേഷുധിമതേ
ച നമ സ്തീക്ഷ്ണേഷവേ  ചായുധിനേ ച നമ 
സ്സ്വായുധായ ച സുധന്വനേ നമസ്സ് സുത്യായ ച 
പഥ്യായ ച നമ:കാട്യായ ച നീപ്യായ ച നമ 
സ്സുദ്യായ ച സരസ്യായ ച നമോ നാദ്യായ ച 
വൈശന്തായ ച  നമ: കൂപ്യായ ച അവട്യായ ച  
നമോ വർഷ്യായ ച അവർഷ്യായ ച  നമോ മേഘ്യായ ച വിദ്യുത്യായ ച  നമ ഈദ് ധ് റിയായ  ച ആതപ്യായ ച നമോ വാത്യായ ച  രേഷ്മിയായ ച  നമോ വാസ്തവ്യായ ച  വാസ്തുപായ ച     


ഭേരിയിൽ ജനിക്കുന്ന ശബ്ദരൂപനും ഭേരിയിൽ ശബ് ദം ഉണ്ടാക്കുന്ന ദണ്ടിൽ
ഉള്ളവനും,യുദ്ധത്തിൽ പിൻ ത്തിരിഞ് ഒടാത്തവനും, പരസൈന്യ വൃത്താന്തത്തെ കുറിച്ച് പരാമർശിക്കുന്നവനും,   പരസൈന്യ വൃത്താന്തത്തെ കുറിച്ച് യാധാതഥം അറിയുന്നവനും, യജമാനനാൽ ഒരു കാര്യത്തെ ഉദ്ദേശിച്ച്
അയക്കപ്പെട്ടവനും, വില്ലിൽ തൊടുക്കാനുള്ള അമ്പ് കൈയിലേന്തിയവനും,
ആവനാഴിയുള്ളവനും, അറ്റം കൂർത്ത അമ്പുകൾ ഉള്ളവനും,അനേകവിധ
ആയുധങ്ങൾ ഉള്ളവനും ശോഭനമായ ആയുധം കൈയിലേന്തിയവനും,ശോഭനമായ വില്ലുള്ളവനും ആയാ അങ്ങക്ക്‌ നമസ്കാരം.കാൽ നടയ്ക്കുമാത്രം  ഉപയുക്തമായ ഭൂമിയിൽ ഉള്ളവനും, തേര്
തുടങ്ങിയ വാഹനഞളും കടന്നു പോകാൻ പോന്ന പ്രൗഡ മാർഗത്തിൽ ഉള്ളവനും, അല്പം വെള്ളം മാത്രം ഉള്ള സ്ഥലത്തിൽ വർത്തിക്കുന്നവനും,
വെള്ളം താണൊഴുകുന്ന സ്ഥലത്തിൽ ഉള്ളവനും ചെളിവെള്ളം കെട്ടികിടക്കുന്ന
സ്ഥലത്തിൽ ഉള്ളവനും,പൊയ്കയിൽ ഉള്ളവനും,നദിയിൽ ഉള്ളവനും ചെറിയ സരസ്സിൽ വർത്തിക്കുന്നവനും,കിണറ്റിൽ ഉള്ളവനും,ചുഴിയിൽ ഉള്ളവനും,
മഴയിലുള്ളവനും, മഴയുടെ അഭാവത്തിൽ ഉള്ളവനും,മേഘങ്ങളിൽ വർത്തി-
ക്കുന്നവനും,മിന്നലിൽ വർത്തിക്കുന്നവനും, നിർമലമായ  ശരത്കാല മേഘത്തിൽ ഉള്ളവനും, ഊഷ്മാവിൽ -ചൂടിൽ -ഉള്ളവനും കാറ്റിൽ ഉള്ളവനും
പ്രളയ കാലത്തിൽ ഉള്ളവനും,പാശു മുതലായവയിൽ വസിക്കുന്നവനും,
 ഗ്രിഹനിർമാണ ഭൂമിയിൽ വര്തിഛ് രക്ഷിഛരുലുന്നവനുമായ
പുൻചി രിതൂകി ജട ഇളകും വിധം നൃത്തം ചെയ്യുന്ന പുലിത്തോലാട
അണിഞ്ഞ അഭയ പ്രദനായ ദേവന് നമസ്കാരം. 



തുടരും ( to be continued)













       


No comments:

Post a Comment