Thursday, 2 January 2014

ശ്രീ രുദ്രം (A PRAYER TO LORD SHIVA)

                                                             

                                                                   
                                    തൃതീയോ അനുവാക:                                                                               
                                         നമ: സഹമാനായ  
       
        നിവ്യാധിന ആവ്യാധിനീനാം പതയേ നമോ നമ:
        കകുഭായ  നിഷങ്ഗിണെ സ്തേനാനാം   പതയേ             നമോ നമ: നിഷങ്ഗിണ ഇഷുധിമതേ 
        തസ്കരാണാം   പതയേ നമോ നമോ വഞ്ചതെ 
        പർവഞ്ചതേ സ്തായൂനാം  പതയേ നമോ നമോ 
        നിചേരവേ പരിചാരായ രണന്ന്യാനാം 
        പതയേ നമോ നമ സ്സ്രു കാവിഭ്യോ ജിഘാഗ് 
        സദ്‌ഭ്യോ മുഷ്ണതാം  പതയേ നമോ നമ
        അസീമദ്ഭ്യൊ നക്തം ചരദ്ഭ്യ:പ്രകൃന്താനം 
        പതയേ നമോ നമ ഉഷ്ണിഷിണേ ഗിരിചരായ 
        കുലഞ്ചാനാം  പതയേ നമോ നമ ഇഷുമദ്ഭ്യോ
        ധന്വാവി ഭ്യശ് ച  വോ നമോ നമ  ആതന്വാ
        നേഭ്യ:പ്രതിദധാനേഭ്യശ് ച വോ നമോ നമ 
        ആയഛദ്ഭ്യോ വിസ്രുർ ജദ്ഭ്യസ്ച്ച  വോ നമോ             നമ  ആസീനേഭ്യശയാനേ ഭ്രിശ്ച വോ നമോ നമ
        സ്പദ്ഭ്യൊ ജാഗ്ര്യഭ്ച് വോ നമോ നമ  സ്സഭാഭ്യ 
        സ്സഭാപതി ഭ്യച്ച വോ നമോ നമോ അശ്വേ ഭ്യോ 
        അശ്വ പതിഭ്യശച വോ നമ:

        ശത്രുക്കളെ കീഴമർത്തുന്നവനും ശത്രുക്കളെ ദണ്ടിക്കുന്നവനും           
              ശത്രുക്കളെ     ബലം കൊണ്ട് നിയന്ത്രിക്കുന്നവരുടെ തലവനുമായ 
               അങ്ങക്ക്‌   നമസ്കാരം.
               ശ്രേഷ്ട്ടനും വാളേന്തിയവനും  മോഷ്ടാക്കളുടെ തലവനുമായ അങ്ങക്ക്‌ 
            നമസ്കാരം. വില്ലിൽ ചേർത്തു വിടാനുള്ള ശരം കൈയിൽ ഏന്തിയവനും
            ആവനാഴി ധരിച്ചവനും പ്രത്യക്ഷ ചൊരന്മാരുടെ തലവനുമായ അങ്ങക്ക്‌
           നമസ്കാരം വഞ്ചനാശീലമുള്ളവനും വലിയ വഞ്ചകനും  
            ആപ്തനാണെന്നു വിശ്വസിപ്പിച്ച് ആരുമറിയാതെ മോഷ്ടിക്കുന്നവരുടെ 
            തലവനുമായ അങ്ങക്ക്‌ നമസ്കാരം. കാട്ടുകള്ളന്മാരുടെ നാഥൻ കാട്ടു 
            കള്ളന്മാരെ അപേക്ഷിച്ച് കൂടുതൽ സഞ്ചരിച്ച് മോഷ്ടിക്കുന്നവൻ,
            അവരേക്കാളധികം സഞ്ചരിച്ച് വ്യാപകമായി മോഷണം നടത്തുന്നവൻ 
            ഇങ്ങനെയെല്ലമായ അങ്ങക്ക്‌ നമസ്കാരം.

            യന്ത്ര തോക്ക് ചൂണ്ടി ആത്മരക്ഷ   ഉറപ്പു വരുതുന്നവർ വേണ്ടിവന്നാൽ 
            കൊല്ലാനും മടിക്കാത്തവർ ഇവരുടെയെല്ലാം ആകാരത്തിൽ വർത്തി -
            ക്കുന്നവനും,വയലുകളിൽ ധാന്യാദികൾ മോഷ്ടിക്കുന്നവരുടെ 
            നാഥനുമായ അങ്ങക്ക്‌ നമസ്കാരം.വാളേന്തിയവർ, രാത്രിയിൽ ചുറ്റി 
            നടക്കുന്നവർ ഇവരുടെയെല്ലാം ആകൃതി പൂണ്ടവനും കൊന്ന ശേഷം 
            മാത്രം ദ്രവ്യം അപഹരിക്കുന്നവരുടെ നാഥനുമായ  അങ്ങക്ക്‌
            നമസ്കാരം.ഗ്രാമങ്ങളിൽ പ്രമാണികളുടെ രൂപത്തിൽ തലക്കെട്ടും കെട്ടി 
            കള്ളന്യായം  പറഞ്ഞ് ദുര്ബലന്മാരുടെ സ്വത്ത്‌ അപഹരിക്കുന്നവർ,
            ഗിരി വനങ്ങളിൽ നല്ല ബലവാന്മാരായി വിഹരിച്ച് കൈയൂക്കു കൊണ്ട് 
            ജനങ്ങളുടെ മുതൽ കൈക്കലാക്കുന്നവർ,ഇങ്ങനെ രണ്ടു തരത്തില്ലുള്ള 
            ഭൂമിമോഷ്ടാക്കളുടെ  നാഥനുമായ അങ്ങക്ക്‌ നമസ്കാരം.

            ലോകക്ഷേമത്തിനായി അമ്പും വില്ലും ഏന്തിയവർ ദേവാസുര മനുഷ്യ -
            രിൽ യാവ ചിലർ ഉണ്ടോ,അവരുടെയെല്ലാം ആകൃതി പൂണ്ട  പരമേ -
            ശ്വരനായ അങ്ങക്ക്‌ നമസ്കാരം.വില്ലിൽ  ഞാണേറ്റുന്നവരും അമ്പു 
            തൊടുക്കുന്നവരുമായി ആരോക്കെയുണ്ടോ അവരുടെയെല്ലാം ആകൃതി 
            പൂണ്ട അങ്ങക്ക്‌ നമസ്കാരം.ഞാണ്‍ വലിക്കുന്നവനും അമ്പ് എയ്യുന്ന -
            വരുമായി ആരാണോ ഉള്ളത് അവരുടെയല്ലാം ആകൃതി പൂണ്ട 
            പരമേശ്വരനായ  അങ്ങക്ക്‌ നമസ്കാരം.ലക്ഷ്യവേദിയായ ബാണം 
            അയക്കുന്നവരും ലക്ഷ്യത്തെ ഭേദിക്കുന്നവരുമായി യാവചിലർ ഉണ്ടോ 
            അവരുടെയെല്ലാം ആകൃതി  പൂണ്ട പരമേശ്വരനായ അങ്ങക്ക്‌ നമ -
            സ്കാരം ഇരിക്കുന്നവർ , കിടക്കുന്നവർ, ഉറങ്ങുന്നവർ,ഉണർന്നിരി -
            ക്കുന്നവർ, നിൽക്കുന്നവർ, ഓടുന്നവർ,സദസ്യർ,സഭാനായകർ,
            കുതിരകൾ കുതിരകളെ നിയന്ത്രിക്കുന്നവർ എന്നിങ്ങനെയുള്ള അങ്ങക്ക്‌ 
            നമസ്കാരം   


             തുടരും (TO BE CONTINUED)


       













        

                    
            

No comments:

Post a Comment