Wednesday, 22 January 2014

ചമകം

                                              ത്രിതീയോ അനുവാക:

ശഞ്ച മേ മയശ് ച മേ പ്രിയം ച മേ അനുകാമശ് ച മേ കാമശ് ച  മേ സൗമനസശ് ച മേ ഭദ്രം ച മേ  ശ്രേയശ് ച മേ വസ്യശ് ച മേ യശശ് ച മേ ഭഗശ് ച മേ ദ്രവിണം ച  മേ. യന്താ ച മേ ധർത്താ ച മേ ക്ഷേമശ് ച മേ ധ്രിതിശ് ച മേ വിശ്വം ച മേ മഹശ് ച മേ സംവിച്ച മേ ജ്ഞാത്രം ച മേ സുശ് ച മേ പ്രസുശ് ച മേ സീരം ച മേ ലയശ് ച മ ഋതം ച മേ അയക്ഷ്മം ച മേ അനാമയച്ച മേ ജീവാതുശ് ച മേ ദീർഘായുത്വം ച മേ അനമിത്രം ച മേ അഭയം ച മേ സുഗം ച മേ ശയനം ച മേ സുഷാ ച മേ സുദിനം ച മേ.

ഇഹലോകസുഖവും പരലോകസുഖവും അത്യന്തം പ്രിയമേറിയവനും അതു 
കൊണ്ടുണ്ടാകുന്ന ആഗ്രഹവും ആഗ്രഹങ്ങളുടെ അനുഭവവും മനസ്സിനിണ -
ങ്ങിയ ബന്ധുവർഗ്ഗവും മംഗളവും കൂടിയ സുഖവും നല്ല വാസസ്ഥലവും 
കീർത്തിയും സൌഭാഗ്യങ്ങളും ധനവും മാർഗം  കാട്ടിത്തരുന്ന ആചാര്യനും 
അച്ചനെപ്പോലെ രക്ഷിച്ച് താങ്ങുന്നവനും സ്വത്തുക്കളുടെ സംരക്ഷണവും 
ധൈര്യവും സർവാനുകുലവും അഭിമാനവും വേധശാസ്ത്രാദി പരിജ്ഞാനവും ബോധനസാമർത്യവും മക്കളെ ഓരോ കാര്യത്തിലും നിയോഗികാനുള്ള കഴിവും ജോലിക്കാരെ പണിയെടുപ്പിക്കാനുള്ള  കഴിവും 
കലപ്പയും തടസ്സങ്ങൾ അറ്റ സുഖാവസ്ഥയും യഗാദിസത്കർമങ്ങളും അവയുടെ പുണ്ണിയഫലങ്ങളും,നീണ്ടുനിൽകുന്ന ക്ഷയാദി രോഗരാഹിത്യവും,ചെറിയ 
അസുഖങ്ങളം ഇല്ലാത്ത സുഖാവസ്ഥയും,നല്ല ആരോഗ്യകരമായ ജീവിതത്തിന്നുള്ള മരുന്നും ദീർഘായുസ്സും,ശത്രുക്കളില്ലാത്ത അവസ്ഥയും ഭയ 
രാഹിത്യവും നേർവഴിപ്പോക്കും സുഖനിദ്രയും ഈശ്വരസ്മരണയോടുകൂടിയ 
പ്രഭാതവും തപോദാനയജ്ഞാദികൾ നിറഞ്ഞ പകലുകളും സ്രീരുദ്രോപാസ -
കനായ എനിക്ക് സ്വന്തമായുണ്ട്.


തുടരും (To be Continued)

No comments:

Post a Comment