അഷ്ട്ടമൊ അനുവാക:
നമ സ്സോമായ ച രുദ്രായ ച നമസ്ത്രാമായ ച അരുണായച നമശ്ശങ്ഗായ ച പശു പതയേ ച
നമ ഉഗ്രായ ച ഭീമായ ച നമോ അഗ്രേവധായ ച
ദുരേവധായ ച നമോ ഹന്ത്രേ ച ഹനീയസേ ച നമോ വൃക്ഷേഭ്യോ ഹരികേശേഭ്യോ നമസ്താരായ നമശ്ശം -
ഭവേ ച മയോഭവേ ച നമശ്ശങ്കരായ ച
മയസ്കരായ ച നമശ്ശിവായ ച ശിവതരായ ച
നമസ്തീർധ്യായ ച കുല്യായ ച നമ പാര്യായ ച
അവാര്യായ ച നമ പ്രതരണായ ചോത്തരണായ ച നമ ആതാര്യായ ച ആലാദ്യായ ച നമശ്ശഷ്പ്യായ ച
ഫേന്യായ ച നമസ്സികത്യായ ച പ്രാവാഹ്യായ ച.
ഉമാദേവി സഹിതനും സംസാര ദു:ഖത്തെ നശിപ്പിക്കുന്നവനും, ഉദയകാല-
ത്തിലെ അത്യന്തരക്ത വർണ്ണമുള്ള സൂര്യരൂപനും അതിനുശേഷം ചുവപ്പു
നിറം അല്പം കുറഞ്ഞു കാണപ്പെടുന്ന സൂര്യരൂപനും ആയ അങ്ങക്ക് നമസ്കാരം.സുഖത്തെ പ്രാപിക്കുന്നവനും സകല ലോക വാസികളുടെയും
നാഥനും ശ്രേഷ്ടനും ദേവന്മാരേപ്പോലും നിയന്ത്രിക്കുന്ന മഹാനുഭാവനുമായ
അങ്ങക്ക് നമസ്കാരം.യുദ്ധത്തിലേർപ്പെ ട്ട ഭക്തന്ടെ മുമ്പിൽ നിന്നുകൊണ്ട്
അവന്ടെ ശത്രുക്കളെ വധിക്കുന്നവനും യുദ്ധം തുടങ്ങുന്നതിനുമുമ്പു തന്നെ ദൂരെ വർത്തിക്കുന്ന ശത്രുക്കളുടെ മനോബലം.തേജസ്സ് മുതലായവയെ ഹരിച്ച് അവരെ നിർവീര്യരാക്കുന്നവനുമായ അങ്ങക്ക് നമസ്കാരം. സർവോന്ന-
തനെന്ന ഭാവത്താൽ തന്നെ ആദരിക്കാത്തവരെ ഹിംസിക്കുന്നവനും
ദ്വെഷിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവനെ വിശേഷേണ പീഡിപ്പിക്കുന്നവനുമായ അങ്ങക്ക് നമസ്കാരം.പച്ച നിറമുള്ള കേശത്തോടു
കൂടിയ ആല്,ബില്വം,അശ്വത്തം എന്നിങ്ങനെ ഭൂലോകത്തിലും കല്പ
വൃക്ഷമായി സ്വർഗലോകത്തും വിരാജിക്കുന്ന വൃക്ഷരൂപിയായ അങ്ങക്ക് നമസ്കാരം. പ്രണവരൂപിയായ ...അതായത് ...ഓംകാര രൂപിയായ അങ്ങക്ക് നമസ്കാരം.ഇഹലോകസുഖതിന്ടെ ഉറവിടവും പരലോകസുഖത്തിന്ടെ
ഉറവിടവുമായ അങ്ങക്ക് നമസ്കാരം.ഉറവിടം മാത്രമല്ല ഇഹലോക സുഖത്തെ നൽകുന്നവനും പരലോകസുഖത്തെ നൽകുന്നവനുമായ അങ്ങക്ക് നമസ്കാരം.മംഗളരൂപിയും മംഗളകാരികളായ മറ്റു ദേവന്മാരെക്കാലേറെ
മംഗളം നൽകുന്നവനുമായ അങ്ങക്ക് നമസ്കാരം.
ഗംഗാദി പുണ്യതീർത്തങ്ങളിൽ ഉള്ളവനും നദീതീരങ്ങളിൽ ഉള്ളവനും
നദികളുടെ അക്കരയിൽ ഉള്ളവനും ഇക്കരകളിൽ ഉള്ളവനും, പ്രകൃഷ്ട മായ
രീതിയിൽ പാപങ്ങളെ തരണം ചെയ്യിക്കുന്നവനും വളരെ ഉത്കൃഷ് ട മായ
ജ്ഞാനമാർഗത്തെ ഉപദേശിച്ച് അവിദ്യയെ തരണം ചെയ്യിക്കുന്നവനും,
പുനരാഗമനരൂപത്തിൽ ഉള്ളവനും കർമഫലത്തെ അനുഭവിക്കുന്ന ജീവനിൽ
ഉള്ളവനും ഇളം പുല്ലിൽ ഉള്ളവനും,മണൽത്തരികളിൽ ഉള്ളവനും നദീ
പ്രവാഹാദികളിൽ ഉള്ളവനുമായ അങ്ങക്ക് നമസ്കാരം.
തുടരും (to be continued)

ഗംഗാനദിയിൽ സ്നാനം ചെയ്താൽ എല്ലാ പാപവും തീരുമെന്നാണ് വിശ്വാസം. ഒരു ഋഷിയ്ക്കു ഈ വിഷയത്തിൽ സംശയമായി. പതിത പാവനിയായ ഗംഗയിൽ വളരെയധികം ജനങ്ങൾ വന്നു പാപം കഴുകിക്കളയുന്നു.ഇതിന്റെ അർത്ഥം ആ ആൾക്കാരുടെ എല്ലാ പാപവും ഒന്നിച്ച് ചേർന്നു ഗംഗയിൽ സമമാവുന്നു. അപ്പോൾ ഗംഗ കൂടി പാപിയായിത്തീരില്ലെ. വിചാരം വളരെ ചെയ്തപ്പോൾ അദ്ദേഹം ആലോചിച്ചു.ഈ പാപമെല്ലാം അങ്ങിനെയാണെങ്കിൽ എവിടെയ്ക്കാണ് പോകുന്നത്? ഈ രഹസ്യം അറിയാനായി അയാൾ തപസ്സു ചെയ്യാൻ തീരുമാനിച്ചു.ആ തപസ്സിൽ പ്രസന്നനായി ദേവൻ അദ്ദേഹത്തിന്റെ മുമ്പിൽ പ്രത്യക്ഷമായി. ഋഷി ചോദിച്ചു .ഭഗവാനെ ജനങ്ങൾ ഗംഗയിൽ കഴുകിക്കളയുന്ന പാപങ്ങൾ എവിടേയ്ക്കാണ് പോകുന്നത്? ദേവൻ പറഞ്ഞു.നടക്കൂ നമുക്ക് ഗംഗാമാതാവിനോടു തന്നെ ചോദിക്കാം .അവർ രണ്ടു പേരും ഗംഗാമാതാവിന്റെ അടുത്തു പോയി പറഞ്ഞു. ഹേ ഗംഗേ ജനങ്ങൾ അങ്ങയുടെ ജലത്തിൽ സ്വന്തം പാപങ്ങൾ കഴുകി ക്കളയുന്നു .ഇതിന്റെ അർത്ഥം അങ്ങും പാപിയാവുന്നുവെന്നല്ലെ? ഗംഗാമാതാവ് ഉത്തരം പറഞ്ഞു. ഞാനെന്തിനു പാപിയാവണം? ഞാൻ എന്റെ അടുത്തു വരുന്ന എല്ലാ പാപത്തേയും ആഴമേറിയ സമുദ്രത്തിൽ പോയി സമർപ്പിയ്ക്കുന്നു. ഇതു കേട്ട് അവർ സമുദ്രത്തിന്റെ അടുത്തു പോയി രണ്ടു പേരും കൂടി ചോദിച്ചു. ഹേ സാഗരമേ ഗംഗാനദി അങ്ങയിൽ പാപങ്ങൾ സമർപ്പിക്കുന്നു. ഇതിന്റെ അർത്ഥം അങ്ങും പാപിയായിത്തീരുന്നുവെന്നല്ലെ.സമുദ്രം രുഷ്ടനായി പറഞ്ഞു. ഞാനെങ്ങനെ പാപിയാവും? ഞാൻ ആ പാപമെല്ലാം പുകയാക്കി മേഘത്തിനു കൊടുക്കുന്നു. അവിടെ പിന്നെ രണ്ടു പേരും വീണ്ടും മേഘത്തോട് ചോദിച്ചു. ഹേ മേഘമേ സമുദ്രം പാപങ്ങളെ പുകയാക്കി അങ്ങയ്ക്ക് തരുന്നു. അപ്പോൾ അങ്ങും പാപിയാവില്ലെ? ഞാൻ ആ എല്ലാ പാപത്തേയും ജലത്തിന്റെ രൂപത്തിൽ ഭൂമിയിൽ തിരിച്ചു വർഷിയ്കുന്നു. ആ ജലം കൊണ്ട് കർഷകർ അന്നം ഉത്പാദിപ്പിക്കുന്നു. ആ അന്നത്തെ മനുഷ്യൻ കഴിയ്ക്കുന്നു. അന്നം ഏതു മാനസിക സ്ഥിതി കൊണ്ടു ഉൽപന്നമാവുന്നുവോ ഏതു സദ്വൃത്തി അല്ലെങ്കിൽ ദുർവൃത്തി കൊണ്ട് സംഭരിയ്ക്കുന്നുവോ അതേ അവസ്ഥയിൽ തന്നെ അതിനെ ആഹരിയ്ക്കുകയും ചെയ്യുന്നു..അതിന്നനുസരിച്ച് ആ മനുഷ്യന്റെ മാനസിക സ്ഥിതിയും ഉണ്ടാവുന്നു. ഈ ബോധകഥയുടെ അർത്ഥം ഇതാണ് ഏതു കർമ്മം മനുഷ്യൻ അനുഷ്ഠിക്കുന്നു അതിന്റെ ഫലം തിരിച്ച് അവന്റെയടുത്തു മടങ്ങിവരുന്നു. അതു കൊണ്ട് മഹർഷെ അങ്ങു മനസ്സിലാക്കാൻ പറയുന്നു. എങ്ങിനെ അന്നം കഴിക്കുന്നുവോ അങ്ങിനെത്തന്നെ മനസ്സു വളരുന്നു. മഹത്വപൂർണ്ണമായ കാര്യം ഇതാണ്. അന്ന ത്തെ മനുഷ്യൻ എങ്ങിനെ സമാഹരിയ്ക്കുന്നു എന്നതിലാണ്. അതു കഠോര പരിശ്രമങ്ങൾ ചെയ്ത് വിഷമിച്ച് ഉണ്ടാക്കിയതെങ്കിൽ അതു ഉത്തമമായിരിയ്ക്കും. സ്വന്തം പരിശ്രമം കൊണ്ടുള്ള സമ്പാദ്യം ചിലവാക്കി വാങ്ങിയതാണെങ്കിൽ വീട്ടിലെ എല്ലാ സദസ്യരുടെയും വിചാരത്തിൽ ശുദ്ധതയുണ്ടാവും. അവിടെ സന്താനം, ആജ്ഞാകാരി മാതാപിതാ ഇവരുടെ സേവ ചെയ്യുന്നതായി കാണാം.ധനത്തിന്റെ കമ്മിയുണ്ടെങ്കിൽ കൂടി വീട്ടിൽ സദാ ഓരോ പ്രകാരത്തിലുള്ള സന്തോഷമുണ്ടായിക്കൊണ്ടിരിയ്ക്കുകയും ചെയ്യും. ഇതിനു വിപരീതമായി വല്ലവരും കള്ളത്തരവും ഭ്റഷ്ടാചാരവും കൊണ്ടും വല്ലവരെ പറ്റിച്ചും കഷ്ടം കൊടുത്തും സമ്പാദിച്ച പൈസ കൊണ്ടാണെങ്കിൽ വീട്ടിൽ കലഹവും ക്ളേശവും വസിയ്ക്കും. അവിടെ കുട്ടികൾക്ക് കൂടി നല്ല സംസ്കാരം ഉണ്ടാവില്ല. എല്ലാം ഉണ്ടായാലും വീട് നരകമായി ദു:ഖദായിയായി മാറും .ഓരോ വ്യക്തിയും അന്യരുടെ പ്രതി അസഹിഷ്ണുവായിത്തീരും. അതു കൊണ്ട് അങ്ങിനെയുള്ള അന്നം കഴിച്ച് അങ്ങിനെയുള്ള വീട്ടിലെ ജനങ്ങളുടെ വിചാരങ്ങൾക്ക് സമമായി വളരും. ഇതു കൊണ്ട് ഈ മിഥ്യാ മാനത്തെ പുറം തളളി മനുഷ്യൻ തന്റെ പാപത്തെ ഇല്ലാതാക്കണം. ആരാണോ നല്ലതോ ചീത്തയോ ആയ കർമ്മം ചെയ്യുന്നത് അതിന്റെ ഫലം അനുഭവിക്കാൻ അയാൾ തയ്യാറായി ജീവിക്കേണ്ടി വരും. അവരെ ദുരനുഭവങ്ങളിൽ നിന്നും ഒരു ശക്തിയ്ക്കും തന്ത്രമന്ത്രങ്ങൾക്കും അതു പോലെ പറയുന്ന ഒരു ഗുരുവിനുപോലും രക്ഷപ്പെടുത്താനാവില്ല. അതു കൊണ്ട് സ്വയം ശ്രദ്ധിച്ച് ഈ വക കാര്യങ്ങൾ അറിഞ്ഞുതന്നെ കൈകാര്യം ചെയ്യേണ്ടതാണ്..
ReplyDeleteഹരേ ഹരേ കൃഷ്ണ
Excellent.
ReplyDelete