ഷഷ്ടോഅനുവാക:
നമോ ജ്യേഷ്ടായ ച കനിഷ്ടായ ച നമ: പൂർവജായ
ച അപരജായ ച നമോ മധ്യമായ ചാപഗല്ഭായ ച
നമോ ജഘന്യായ ച ബുധ്നിയായ ച നമസ്സോഭ്യായ
ച പ്രതിസര്ര്യായ ച നമോ യാമ്യായ ച ക്ഷേമ്യായ ച നമ ഉർവര്യായ ച ഖല്യായ ച നമ:ശ്ലോക്യായ ചാവസന്യായ ച നമോ വന്യായ ച കക്ഷ്യായ ച നമ ശ് ശ്രവരായ പ്രതിശ് ശ്രവരായ ച നമ ആശുക്ഷേണായചാശുരഥായ നമശ് ശൂരായ ചാ വഭിന്ദതേ ച നമോ വർമിണേച വരുഥിനേ ച നമോ
ബില്മിനേ ച കവചിനേ ച നമശ് ശ്രുതായ ച
ശ്രുത സേനായ ച.
വയസ്സ് വിദ്യ മുതലായവയാൽ മൂത്തവൻ മേൽപ്പറഞ്ഞ രണ്ടും ഇല്ലായ്കയാൽ ഇളയവൻ ഇങ്ങനെ രണ്ടു രൂപത്തിലും വർത്തിക്കുന്ന അങ്ങക്ക് നമസ്കാരം.
എല്ലാത്തിനും മുമ്പേ ജനിച്ചവനും, രണരൂപനും കാര്യരൂപനുമായ അങ്ങക്ക്
നമസ്കാരം.മധ്യവയസ്കനും യുവത്വം പ്രാപിച്ചിട്ടില്ലാത്ത ബാല്യാ
വസ്ഥയിലുള്ളവനുമായ അങ്ങക്ക് നമസ്കാരം.ജന്തുജാലങ്ങളുടെ യോനി
വഴിയായി ജനിക്കുന്നവനും വൃക്ഷങ്ങളുടെയും, മറ്റും മൂലത്തിൽ നിന്നും
ഉണ്ടാകുന്നവനുമായ അങ്ങക്ക് നമസ്കാരം.പുണ്യ പാപ ങ്ങളാൽ ഉണ്ടാകുന്ന
സുഖ ദു:ഖ സമ്മിശ്രമായ മനുഷ്യ ലോകത്തിൽ ജനിക്കുന്നവനും മറ്റു ജംഗമ
രൂപത്തിലുള്ളവനുമായ അങ്ങക്ക് നമസ്കാരം.യമലോകത്തിലുള്ളവനും,
സ്വർഗ്ഗലോകതിലുളള വനുമായ അങ്ങക്ക് നമസ്കാരം. സർവ സസ്യസമ്പന്ന -
മായ ഭൂമിയിൽ ഉള്ളവനും ധാന്യങ്ങളെ വേർതിരിക്കുന്ന സ്ഥലത്തുള്ളവനു
മായ അങ്ങക്ക് നമസ്കാരം.വേദ മന്ത്രഞളിൽ സ്ഥിതിചെയ്യുന്നവനും
വേദാവസാനമായ വേദാന്തത്തിൽ വർത്തിക്കുന്നവനുമായ അങ്ങക്ക് നമസ്കാരം.കാട്ടിലുള്ള വൃക്ഷരൂപത്തിലുള്ളവനും കുറ്റിചെടികളുടെ
രൂപത്തിലുള്ളവനുമായ അങ്ങക്ക് നമസ്കാരം.ശബ്ദരൂപനും പ്രതിധ്വനി
രൂപനുമായ അങ്ങക്ക് നമസ്കാരം.വളരെവേഗം സേനയുള്ളവനും വളരെ വേഗം ഗമിക്കുന്ന തേരുള്ളവനും പരാക്രമിയും ബ്രഹ് മദ്വേഷികളെ ധ്വംസിക്കുന്നവനും കവച്ചമണിഞവനും തേരിൽ സാരഥിയ്ക്കായുള്ള രക്ഷണ
സ്ഥാനം ഉള്ളവനും യുദ്ധത്തിൽ ശിരോരക്ഷണത്തിനായുള്ള മറ അണിഞ്ഞവനും ശരീര രക്ഷണത്തിനുള്ള കവചമണിഞ്ഞവനും പ്രസിദ്ധനും
കീർ ത്തികേട്ട സൈന്യം ഉള്ളവനുമായ അങ്ങക്ക് നമസ്കാരം.
തുടരും (To be continued)
Good presentation. Try to increase the FONT size of the Description part. You will be blessed by Lord Shiva for this presentation.
ReplyDelete