Tuesday, 28 January 2014

ചമകം

                                             നവമോ അനുവാക:

അഗ്നിശ്ച മേ ഘർമശ്ച മേ അർക്കശ്ച മേ സൂര്യശ്ച മേ 
പ്രാണശ്ച മേ അശ്വമേധശ്ച മേ പ്ര്യഥിവീ ച മേ അദിശ് ച മേ  ദിദിശ്ച മേ ദൗശ് ച മേ ശക്വരീരം
ഗുലയോ ദിശശ് ച മേ യജ്ഞേന കല്പന്താം അക്ചമേ സാമ ച മേ സ്തോമ ശ്ച മേ യജുശ്ച  മേ 
ദീക്ഷാ ച മേ തപശ്ച മ ഋതുശ് ച മേ വ്രതം ച മേ 
അഹോരാത്രയോർവ്ര്യഷ് ട്യാ ബ്ര്യഹദ്രഥന്തരേ ച മേ  യജ്ഞേന കല്പേതാം.


അഗ്നിയും സോമയാഗത്തിനു മുമ്പ് ചെയ്യപെടുന്ന പ്രവർഗ്യവും അർക്ക
യാഗ വും  സൂര്യയാഗവും പ്രണാഹൂതിയും അശ്വമേധയാഗവും ഭൂമീ
ദേവിയും ,അദിതിദേവിയും, ദിതിദേവിയും,സ്വർഗവും,ശക്വരി എന്ന
വേദ ഭാഗങ്ങളും വിരാട്പുരുഷൻടെ അവയവങ്ങളും ദിക്കുകളും എനിക്ക്
യാഗത്താൽ കല് പിക്കട്ടെ.ഋഗ്വേദവും സാമവേദവും സാമഗാന സ്ത്രോത്രവും
യജുർവേദവും യജമാനന്ടെ ദീക്ഷയും പാപനാശകങ്ങലായ തപസ്സ്,  ഉ പ
വാസം  തുടങ്ങിയവയും യാഗത്തിനനുയോജ്യമായ ഋതുവും,വ്രതങ്ങളും
പകലും രാത്രിയും പെയ്യുന്ന മഴയാൽ ഉണ്ടാകുന്ന ധാന്യ സംമ്രിദ്ധിയും ,
ബ്ര്യഹദ്രന്തര സാമഗാനങ്ങളും യഗത്താൽ  എനിക്ക് കല്പിക്കപ്പെടട്ടെ. 


തുടരും (To be continued)          
                

No comments:

Post a Comment