Thursday, 9 January 2014

ശ്രീ രുദ്രം (A PRAYER TO LORD SHIVA)

                                                                 
                                     പഞ്ചമോ അനുവാക: 

നമോ ഭവായ ച രുദ്രായ ച നമശ്ശർവായ ച പശുപതയേച നമോ നീലഗ്രീവായ ച ശിതി കന് ഡായ  ച നമ : കപർദിനെ ച വ്യുപ്ത കേശായ ച നമസഹസ്രാക്ഷായ ച ശതധ്വനേ ച നമോ ഗിരീ ശായ   ച ശിപി വിഷ്ടായ ച നമോ മീടുഷ് ടമായ ച ചേഷു മതേ ച നമോ ഹ്രസ്വായ ച വാമനായ ച നമോ ബ്രിഹതേ ച വർഷീയസേ ച നമോ വൃദ്ധായ ച സംവൃധ്വ നേച നമോ അഗ്ഗ്രിയായ ച പ്രഥമായ ച നമ ആശവേ ചാജിരായ ച നമശീഘ്രിയായ ച ശീഭ്യായ ച നമ ഊർമ്യായ ചാവസ്വന്യായ  ച നമ:സ്രോതസ്യായ ച ദ്വീപ്യായച 


ജഗത്കാരണനും ദു:ക്കങ്ങളെ നീക്കുന്നവനുമായ അങ്ങക്ക്‌ നമസ്കാരം.
സർവം ഹനിക്കുന്നവനും ജീവികളുടെ ബന്ധമോക്ഷസ്ഥിതി  ഹേതുവുമായ
 അങ്ങക്ക്‌ നമസ്കാരം.വിഷപാനത്താൽ നീലിച്ച കഴുത്തോടു കൂടിയവനും
അതിനു മുമ്പ് വെളുത്ത കഴുത്തോടു കൂടിയവനുമായ  അങ്ങക്ക്‌ നമസ്കാരം.
കപർദമെന്നു പേരായ ജടധരിച്ച വനും തല മുണ്ഡനം ചെയ്ത സന്യാസി പോലെയുള്ളവനുമായ  അങ്ങക്ക്‌ നമസ്കാരം.അനേകം കണൂകൾ ഉള്ള -
വനും കണക്കറ്റ വില്ലുകൾ ഉള്ളവനുമായ ത്രി പുരാരിയായ  അങ്ങക്ക്‌ നമസ്കാരം.പർവതത്തിൽ തലചാരിക്കിടക്കുന്നവനും പ്രകാശം പരത്തി
വ്യാപിക്കുന്ന വിഷ്ണുരൂപിയും  അങ്ങക്ക്‌ നമസ്കാരം.വളരെയധികം
വീര്യസേചനത്താൽ ജഗത് സൃഷ്ടാവും പ്രശസ്തമായ അബു ള്ളവനുമായ
 അങ്ങക്ക്‌ നമസ്കാരം.ലഘുവായ ശരീരപ്രകൃതിയോടു കൂടിയവൻ പൊക്കം
കുറഞ്ഞവൻ എന്നിങ്ങനെ മഹാഗണപതി രൂപത്തിലും മറ്റും കാണപ്പെടുന്ന
 അങ്ങക്ക്‌ നമസ്കാരം.പരബ്രഹ്മരൂപിയും നന്മകൾ മാത്രം നിറഞ്ഞവനുമായ
 അങ്ങക്ക്‌ നമസ്കാരം.എല്ലാവർക്കും പൂജ്യനും നല്ലവണ്ണം സ്തുതി ഗീരു ക്കളാൽ വളർന്നവനുമായ  അങ്ങക്ക്‌ നമസ്കാരം.

 സൃഷ്ടിക്ക്  മുമ്പേ ഉള്ളവനും  സൃഷ്ടിക്കും മുമ്പേ ഉള്ള ഹിരണ്യഗർഭനേക്കളും
മൂത്തവനുമായ അങ്ങക്ക്‌ നമസ്കാരം.സർവ  വ്യാപിയും വേഗതയുള്ള വനു -
മായ  അങ്ങക്ക്‌ നമസ്കാരം.വളരെ വേഗം ഗമിക്കുന്ന വെള്ളത്തിൽ സ്ഥിതി
ചെയ്യുന്നവനും ജലപ്രവാഹത്തിൽ ഉള്ളവനുമായ അങ്ങക്ക്‌ നമസ്കാരം.
തിരകളിൽ വാഴുന്നവനും ശബ്ദ രഹിതവും ശാന്തവും ആയ ജല നിരപ്പിൽ
വാണരുളുന്നവനുമായ അങ്ങക്ക്‌ നമസ്കാരം.പ്രവാഹതിലുള്ളവനും ദ്വീപിൽ
വസിക്കുന്നവനുമായ അങ്ങക്ക്‌ നമസ്കാരം.



തുടരും (To be Continued)




No comments:

Post a Comment