നവമോ അനുവാക:
നമോ ഇരിന്ണ്യാ യ ച പ്രപത്ത്യായയ ച നമ:
ശിലായ ച ക്ഷയണായ ച നമ: കപർദിനേ ച
പുലസ്തയേ ച നമോ ഗോഷ്ട്യായ ച ഗ്രിഹ്യായ ച നമസ് തൽപ്യായ ച ഗേഹ്യായ ച നമ:കാട്യായ ച
ഗഹ്വരേഷ്ടായ ച നമോ ഹ്രധയ്യായ ച നിവേഷ്പ്യായ ച നമ:പഗ്oസവ്യായ ച രജസ്യായ ച നമശ്
ശുഷ്ക്യായ ച ഹരിത്യായച നമോ ലോപ്യായ ച
ഉലപ്യായ ച നമ ഊർവ്യായ ച സൂർമ്യായ ച നമ പർന്ന്യായ ച പർണശദ്യായ ച നമോ അപഗുരമാണായ ച അഭിഘ്നതേ ച നമ
ആഖു്ഖി ദതേ ച പ്രഖു്ഖിദതേ ച നമോ വ:കിരികേഭ്യോ ദേവാനാഗും ഹ്രിദയേഭ്യോ നമോ
വീക്ഷിണകേഭ്യോ നമോ വിചിന്വത്കേഭ്യോ നമ
ആനിർഹതേഭ്യോ നമ ആമീവത്കേഭ്യ:
ഉപ്പുള്ള മണ്ണിൽ ഉള്ളവനും ചവിട്ടി മെതിച്ച് നടപ്പാതയായ മാർഗത്തിൽ
ഉള്ളവനും കൂർത്ത പാറകൾ നിറഞ്ഞ സ്ഥലത്തുള്ളവനും വാസയോഗ്യമായ സ്ഥലത്തുള്ളവനും ജട യുള്ളവനും ഭക്തന്മാരുടെ മുമ്പിൽ സ്ഥിതി ചെയ്യന്നവനും പശു തൊഴുത്തിൽ ഉള്ളവനും,വീട്ടിൽ ഉള്ളവനും കിടക്കയിൽ ഉള്ളവനും
മാളികയിൽ ഉള്ളവനും മുൾചെടികളിൽ നിറഞ്ഞതുനിമിത്തം
ദുഷ്പ്രവേശമായ സ്ഥലത്ത് ഉള്ളവനും ഗിരിഗുഹകളിൽ ഉള്ളവനും
ആഴമുള്ള ജലത്തിൽ ഉള്ളവനും മഞ്ഞുരുകിയ വെള്ളത്തിൽ ഉള്ളവനും
പരമാണുക്കളിൽ ഉള്ളവനും പ്രകടമായ പൊടിപടലങ്ങളിൽ ഉള്ളവനും
ഉണങ്ങിയ ചുള്ളികളിൽ ഉള്ളവനും മഞ്ഞളിൽ ഉള്ളവനും പുല്ലുപോലും
കിളുർക്കാത്ത കഠിന പ്രദേശത്തുള്ളവനും പടർന്നു പന്തലിച്ച കൊടികൾ
നിറഞ്ഞ പ്രദേശത്തുള്ളവനും ഭൂമിയിൽ ഉള്ളവനും നല്ല തരംഗങ്ങമുള്ള
നദികളിൽ ഉള്ളവനും ഇലകളിൽ ഉള്ളവനും ഉണങ്ങിയ ഇലക്കൂട്ടത്തിൽ
ഉള്ളവനും പാപികളെ ഹനിയ്ക്കാനായി ആയുധം ഉയർത്തിയവനും
പാപികളെ ദണ്ടിക്കുന്നവനും പാപാനുസ്യതമാായി ചിലരെ ചെറുതായി ശിക്ഷിക്കുന്നവനും ചിലരെ അധികം ശിക്ഷിക്കുന്നവനും ആയ അങ്ങക്ക്
നമസ്കാരം. ദേവന്മാരുടെ ഹൃദയത്തിൽ വസിക്കുന്നവരും തന്മൂലം എളുപ്പം
കാണപ്പെടാത്തവരും പാപികളെ സ്വേച്ചയാ നശിപ്പിക്കുന്നവരും പലവിധത്തിൽ പാപികളെ ബാധിക്കുന്നവരും പാപികളേയും സുകൃതികളേയും വേർതിരിച്ച് കാണുന്നവരും പാപികൾക്ക് നിശ്ചയമായും
ദു:ഖം നൽകുന്നവരും പാപികളെ പേടിപ്പിച്ച് ഇവിടെയും അവിടെയും ഓടിക്കുന്നതിന്നായി ചുറ്റും വ്യാപിക്കുന്നവരുമായ രുദ്രഗണഞളായ നിങ്ങൾക്ക് നമസ്കാരം.
(നമോ വ: കിരികേഭ്യോ തുടങ്ങി അഞ്ചു മന്ത്രങ്ങൾ കൊണ്ട് രുദ്രഗണന്കൾ
നമസ്കൃതരാകുന്നു)
തുടരും ( To be Continued)
No comments:
Post a Comment