Friday, 31 January 2014

श्री अन्नपूरणेश्वरी स्तोत्रम

                           श्री अन्नपूरणेश्वरी स्तोत्रम

     नित्यानन्दकरी वराभयकरी सौनधरय रत्नाकरी
     निर्धूधाकिल घोरपावनकरि प्रत्य्क्षमाहेश्वरी 
     प्रालेयाचल वंशपावनकारी काशीपुराधीश्वरी  
     भिक्षाम देहि क्रिपावलंबनकरी माता अन्नपूर्णेस्वरी 

     नानारत्नविचित्र भूषणकारी हेमांबराढंबरी  
     मुक्ताहार विलंबमानविलसद् वक्षोज कुम्भान्तरी 
     काश्मीरागरवासितांगरुचीरे  काशीपुराधीश्वरी  
     भिक्षाम देहि क्रिपावलंबनकरी माता अन्नपूर्णेस्वरी

     योगानन्दकरी रिपुक्षयकरी धरमैकनिष्ठाकारी 
     चंद्रार्कानालभासमानलहरी त्रैलोक्यरक्षाकारी 
     सर्वेश्वरयकरी तप:फलकारी काशीपुराधीश्वरी 
     भिक्षाम देहि क्रिपावलंबनकरी माता अन्नपूर्णेस्वरी

     कैलासाचलकनदरालयकारी गौरीउमाशंकरी 
     कौमारी निगमार्तगोचरकारी ओम् कारबीजाक्षरी 
     मोक्षद्वारकवाटपाटनकरी   काशीपुराधीश्वरी
     भिक्षाम देहि क्रिपावलंबनकरी माता अन्नपूर्णेस्वरी

     द्रश्या द्रश्यविभूति वाहनकारी ब्र्ह्माडभाण्डोदरी 
     लीलानाटका सूत्रखेलनकरी विन्जानदीपांकुरी 
     श्रीविश्वेशशमन: प्रसादनकारी  काशीपुराधीश्वरी 
     भिक्षाम देहि क्रिपावलंबनकरी माता अन्नपूर्णेस्वरी

     आदिक्षान्तसमस्त वर्णनिकरी शम्भूप्रिया शांकरी 
     काश्मीरात्रिपुरेश्वरी त्रिनयनी विश्वेशरी शरव्वरी
     स्वर्गद्वारक वाटपाटनकारी काशीपुराधीश्वरी 
     भिक्षाम देहि क्रिपावलंबनकरी माता अन्नपूर्णेस्वरी

     उर्वी सर्वजानेश्वरी जयकारी माताक्रिपासागरी 
     नारी नीलसमानकुन्तऴधरी नित्यान्न दानेश्वरी
     सर्वानन्तकारी सदा शुभकरी काशीपुराधीश्वरी 
     भिक्षाम देहि क्रिपावलंबनकरी माता अन्नपूर्णेस्वरी

     देवी सर्वविचित्ररत्नरुचिरा दाक्षायणी सुन्दरी 
     वामा स्वादुपयोधरा प्रियकारी सौभाग्यमाहेश्वरी 
     भकताभीष्टकरी सदा शुभकारी काशीपुराधीश्वरी
     भिक्षाम देहि क्रिपावलंबनकरी माता अन्नपूर्णेस्वरी

     चंद्रार्कानलाकोटिकोटि सदृशी चंद्रांशु बिम्बाधरी 
     चंद्रार्काग्निसमान कुण्डलाधरी चंद्रार्कक वर्णेश्वरी 
     माला पुस्तक पाशसांकुशधरी  काशीपुराधीश्वरी 
     भिक्षाम देहि क्रिपावलंबनकरी माता न्नपूर्णेस्वरी

     क्षत्रत्राणकारी महाबयहारी माता कृपासागरी 
     सर्वानन्तकरी सदा शिवकरी विश्वेश्वरी श्रीधरी 
     दक्षाक्रन्तकरी निरामयकरी काशीपुराधीश्वरी 
     भिक्षाम देहि क्रिपावलंबनकरी माता अन्नपूर्णेस्वरी

     अन्नपूर्णे सदपूर्णे शंकरप्राणवल्लभे 
     ंञ्झान वैराग्य सिध्यर्थम भिक्षाम देही च पार्वती 
     माता च पार्वतीदेवी पिता देवो महेश्वर 
     बान्धवाशिवभक्ताश्च स्वदेशो भुवनत्रयम् 

   (इति श्री शंकरभगवत् पादाचार्य विरचितं श्री अन्नपूर्णेश्वरी स्तोत्रम )                   
  
      
          
     
              
          

Thursday, 30 January 2014

പ്രസന്നാർച്ചനമഹാമന്ത്ര:

                              പ്രസന്നാർച്ചനമഹാമന്ത്ര: 

                                                     ഓം 
സദ്യോ ജാതം പ്രപദ്യാമി സദ്യോ ജാതായ വൈ നമോ നമ: ഭവേ ഭവേ നാതിഭവേ ഭവസ്വ മാം   ഭവൊദ്ഭ 
വായ നമ:വാമദേവായ നമോ ജ്യേഷ്ട്ടായ നമ: ശ്രേഷ്ട്ടായ നമോ കലവികരണായ നമോ ബല 
വികരണായ നമോ ബലായ നമോ ബലപ്രമഥനായ 
നമസ്സർവ്വഭൂതദമനായ നമോമനോന്മനായ  നമ: 

അഘോരേഭ്യോ അഥഘോരേഭ്യോ ഘോരഘോര
തരേഭ്യ: സർവേഭ്യസ്സർവ്വശർവേഭ്യോ നമസ്തേ 
അസ്തു രുദ്രരൂപേഭ്യ:തത്പുരുഷായ വിദ്മഹേ 
മഹാദേവായ ധീമഹി തന്നോ രുദ്ര പ്രചോദയാത്.
ഈശാനസ് സർവവിദ്യാനാമീശ്വര സ്സർവ്വ 
ഭൂതാനം ബ്രഹ് മാധിപതിർബ്രഹ് മണോ അധിപതിർ ബ്രഹ് മാ ശിവോ മേ അസ്തു സദാ ശിവോം.നമോ ഹിരണ്യബാഹവേ ഹിരന്ണ്യ
വർണ്ണായ  ഹിരന്ണ്യരൂപായ ഹിര ന്ണ്യപതയെ 
അംബികാപതയ ഉമാപതയേ നമോ നമ: 
യോ പാം പുഷ്പം വേദ പുഷ്പവാൻ പ്രജാവാൻ 
പശുമാൻ ഭവതി.ചന്ദ്രമാ വാ അപാം പുഷ്പം പുഷ്പവാൻ പ്രജാവാൻ പശുമാൻ ഭവതി.           

Wednesday, 29 January 2014

ചമകം

                                   ഏകാദശോ അനുവാക:  

ഏകാ ച മേ തിസ്ര ച മേ പഞ്ച ച മേ സപ്ത ച മേ നവ ച മ ഏകാദശ ച മേ ത്രയോദശ ച മേ പഞ്ചദശ
ച മേ സപ്തദശ ച മേ നവദശ ച മ എകവിഗ്o ശതിശ് ച മേ ത്രയോവിഗ്oശതിശ് ച മേ പഞ്ചവിഗ്o 
ശതിശ് ച മേ സപ്തവിഗ്oശതിശ് മേ നവവിഗ്oശതി
ശ് ച മ എകത്രിഗ്oശച്ച മേ ത്രയസ്ത്രിഗ്oശച്ച മേ
ചതസ്രശ് ച മേ ആഷ്ട്ടൗ ച മേ ദ്വാദശച മേ 
ഷോഡശ ച മേ വിഗ്oശതിശ് ച മേ ചതുർ
വിഗ്oശതിശ് ച മേ  അഷ്ടാവിഗ്oശതിശ് ച മേ
ദ്വാത്രിഗ്oശതിശ് ച മേ ഷട്ത്രിഗ്oശച്ച മേ  ചത്വാരി 
ഗ്oശച്ച മേ ചതുശ് ചത്വാരി ഗ്oശച്ചമേ അഷ്ടാ
ചത്വാരിഗ്oശച്ച മേ  വാജശ് ച മേ പ്രസവശ് ചാപി   
ജശ് ച ക്രതുശ് ച  സുവശ് ച മൂർധാ ച വ്ര്യശ് നിയാശ് ചാന്ത്യായനശ് ചാന്ത്യശ് ച ഭൌവനശ് ച 
ഭുവനാശ് ചാധിപതിശ് ച.    


ഏകാദശ തുടങ്ങി അഷ്ടാച ത്വാരിoശത് വരെ ക്രമേണ പതിനൊന്ന്,
പതിനഞ്ച്,പതിനേഴ്,പത്തൊമ്പത് ,ഇരുപത്തൊന്ന്,ഇരുപത്തിമൂന്ന്,
ഇരുപത്തഞ്ച്,ഇരുപത്തേഴ്,ഇരുപത്തൊമ്പത്,മുപ്പത്തൊന്ന്,മുപ്പത്തിമൂന്ന്,
നാല്,എട്ട്,പന്ത്രണ്ട്,പതിനാറ്,ഇരുപത്,ഇരുപത്തിനാല്,ഇരുപത്തെട്ട്,
മുപ്പത്തിരണ്ട്,മുപ്പത്താറ്,നാല്പത്, നാല്പത്തിനാല്,നാൽപത്തെട്ട്‌,
എന്നീസംഖ്യകലാൽ സംഖ്യേയങ്ങളായ വസ്തുക്കൾ പ്രാർഥിക്കപെടുന്നു.
അന്നവും അന്നതിന്ടെ ഉത്പത്തിയും അതിന്റെ അഭിവൃദ്ധിയും യാഗവും
എനിക്ക് സിദ്ധിക്കുമാറാകണം.സൂര്യനും ഉപരിഭാഗത്തുള്ള അന്തരീക്ഷവും
ആകാശാഭിമാനി  ദേവതയും പ്രളയാഭിമാനിയായ ദേവതയും പ്രളയവും
ഭുവനാഭിമാനിയായ ദേവതയും ലോകവും സർവാധിപനായ പരമാത് മാവും എന്നിൽ കരുണയുള്ളവര്രായി  വർത്തിക്കണം .

പരിസമാപ്തം )  (conculded)    

ചമക പ്രശ്നം ജപിച്ചതിൽ പിന്നെ ഒരു പ്രാർത്ഥനാ രൂപമായ ശാന്തിജപം.

ഇഡാ ദേവഹൂർമ്മനുർ യജ് ഞനീർ ബ്ര്യഹസ്പഥി
രുക്ഥാമദാനിശഗുംസിഷദ്വിശ്വേ ദേവാസ് സുക് ത 
വാച: പ്രിഥിവി മാതർമ്മാ മാ ഹിഗ്o സീർമധു 
മനിഷ്യെ മധുജനിഷ്യെ  മധു വക്ഷ്യാമി മധു വധിഷ്യാമി മധുമതീം ദേവേഭ്യോ വാചമുദ്യാസഗ്o 
ശുശ്രൂഷേന്ന്യാം മനുഷ്വെഭ്യസ്തം മാ ദേവാ അവന്തു ശോഭായൈ പിതരോ അനുമദന്തു   
                                   
                        ഓം  ശാന്തിശ്ശാന്തിശ്ശാന്തി 
                           ചമക പ്രശ്ന സമാപ്ത:
                        

Tuesday, 28 January 2014

ചമകം

                                       ദശമോ അനുവാക: 

ഗർഭാശ് ച മേ വഥ്‌സാശ്‌ ച മേ ത്ര്യവിശ് ച മേ ത്ര്യവീ ച മേ ദിത്യവാട് ച മേ ദിത്യൗഹീ ച  മേ 
പഞ്ചാവിശ് ച മേ പഞ്ചാവീ ച മേ ത്രിവഥ്‌സശ് 
ച മേ  ത്രിവഥ്‌സാ ച മേ തുര്യവാട് ച മേ തുരൗഹീ
ച മേ.പഷ്oവാച്ച മേ പഷ്ടഔഹീ ച മേ ഉക്ഷാ ച മേ 
വശാ ച മ ഋഷഭശ് ച മേ വേഹച്ച മേ അനഡ്വാo ച മേ ധേനുശ് ച മ ആയുർ യജ്ഞേന കല്പതാം                  പ്രാണോ യജ്ഞേന കല്പതാം ആപാനൊ യജ്ഞേന കല്പതാംവ്യാനോ  യജ്ഞേന കല്പതാം ചക്ഷുർ
യജ്ഞേന കല്പതാഗം  ശ്രോത്രം യജ്ഞേന കല്പതാം
മാനോ യജ്ഞേന കല്പതാം വാഗ് യജ്ഞേന കല്പതാം ആത്മാ യജ്ഞേന കല്പതാം യഞ്ഞോ
യജ്ഞേന കല്പതാം.


ഭ്രുണങ്ങളും കന്നുകളും ഒന്നര വയസ്സുമാത്രം പ്രായമുള്ള കാളകളും ഒന്നരവയസ്സുള്ള  പശുക്കളും രണ്ടു വയസ്സുള്ള കാളകളും,രണ്ടു വയസ്സുള്ള
പശുക്കളും രണ്ടര വയസ്സുള്ള കാളകളും രണ്ടര വയസ്സുള്ള പശുക്കളും മൂന്നു വയസ്സുള്ള കാളകളും ,മൂന്നു വയസ്സുള്ള പശുക്കളും മൂന്നര വയസ്സുള്ള കാളകളും,മൂന്നര വയസ്സുള്ള പശുക്കളും നാല് വയസ്സുള്ള കാളകളും നാലു
വയസ്സുള്ള പശുക്കളും വളർന്ന കാളകളും വളർന്ന പശുക്കളും നല്ല
കൊഴുത്തു തടിച്ച കാളകളും, തടിച്ചു കൊഴുത്തപശുക്കളും,വണ്ടിക്കാളകളും
കന്നുള്ള പശുക്കളും ദീർഘായുസ്സുംയാഗം കൊണ്ട് എനിക്ക് കിട്ടുമാറാകട്ടെ
പ്രാണങ്ങളും അപാനനും വ്യാനവും കണ്ണും ചെവിയും മനസ്സും വാക്കും എനിക്ക് കല്പിച്ചു കിട്ടുമാരാകട്ടെ.ശരീരവാസിയായ ആത്മാവും വ്യക്തിയും യാഗം തന്നേയും യാഗഫലമായി എന്നിൽ  കല് പിക്കപ്പെടട്ടെ.    


തുടരും (To be continued)


                      










      

ചമകം

                                             നവമോ അനുവാക:

അഗ്നിശ്ച മേ ഘർമശ്ച മേ അർക്കശ്ച മേ സൂര്യശ്ച മേ 
പ്രാണശ്ച മേ അശ്വമേധശ്ച മേ പ്ര്യഥിവീ ച മേ അദിശ് ച മേ  ദിദിശ്ച മേ ദൗശ് ച മേ ശക്വരീരം
ഗുലയോ ദിശശ് ച മേ യജ്ഞേന കല്പന്താം അക്ചമേ സാമ ച മേ സ്തോമ ശ്ച മേ യജുശ്ച  മേ 
ദീക്ഷാ ച മേ തപശ്ച മ ഋതുശ് ച മേ വ്രതം ച മേ 
അഹോരാത്രയോർവ്ര്യഷ് ട്യാ ബ്ര്യഹദ്രഥന്തരേ ച മേ  യജ്ഞേന കല്പേതാം.


അഗ്നിയും സോമയാഗത്തിനു മുമ്പ് ചെയ്യപെടുന്ന പ്രവർഗ്യവും അർക്ക
യാഗ വും  സൂര്യയാഗവും പ്രണാഹൂതിയും അശ്വമേധയാഗവും ഭൂമീ
ദേവിയും ,അദിതിദേവിയും, ദിതിദേവിയും,സ്വർഗവും,ശക്വരി എന്ന
വേദ ഭാഗങ്ങളും വിരാട്പുരുഷൻടെ അവയവങ്ങളും ദിക്കുകളും എനിക്ക്
യാഗത്താൽ കല് പിക്കട്ടെ.ഋഗ്വേദവും സാമവേദവും സാമഗാന സ്ത്രോത്രവും
യജുർവേദവും യജമാനന്ടെ ദീക്ഷയും പാപനാശകങ്ങലായ തപസ്സ്,  ഉ പ
വാസം  തുടങ്ങിയവയും യാഗത്തിനനുയോജ്യമായ ഋതുവും,വ്രതങ്ങളും
പകലും രാത്രിയും പെയ്യുന്ന മഴയാൽ ഉണ്ടാകുന്ന ധാന്യ സംമ്രിദ്ധിയും ,
ബ്ര്യഹദ്രന്തര സാമഗാനങ്ങളും യഗത്താൽ  എനിക്ക് കല്പിക്കപ്പെടട്ടെ. 


തുടരും (To be continued)          
                

Monday, 27 January 2014

ചമകം

                                        അഷ് ടമോ അനുവാക:

ഇദ് ധ്മ്ശ്ച മേ ബര്ഹിശ്ച മേ വേദിശ്ച മേ ധിഷ്ണി
യാശ്ച മേ സ്രുചശ്ച മേ ചമസാശ്ച മേ ഗ്രാവാണാ
ശ്ച മേ സ്വരവശ്ച മേ ഉപരവാശ്ച മേ ധിഷവണേ ച മേ ദ്രോണകലശശ്ച മേ വായവ്യാനി ച മേ പുതഭ്യച്ച മ ആധവനിയശ് ച മ ആഗ് നീധ്രംച മേ ഹവി ർ
ധാനം ച മേ ഗ്ര്യഹാശ്ച മേ സദശ്ച മേ പുരോഡാ        
ശാശ്ച മേ പചതാശ്ച മേ വഭ്യഥശ്ച മേ സ്വഗകാരാശ്ച
മേ.

സമിത്തും ദർഭയും യാഗവേദിയും ഹോതാവ് തുടങ്ങിയവർക്കുള്ള ഇരിപ്പി
ടങ്ങളും യാഗത്തിനു വേണ്ടിവരുന്ന തവികളും സോമപാനം ചെയ് വാ
നുള്ള പാത്രങ്ങളും സോമലതയെ ചതയ് ക്കുവാനുള്ള കല്ലുകളും യുപ
സ് തംബങ്ങളെകൊത്തിപ്പൂശുമ്പോൾ വീഴുന്ന തടിക്കഷണങ്ങളും ഭൂമിയിൽ  വെട്ടുന്ന കുഴികളും സോമലതയെ ചാറുപിഴിയുന്ന പലകകളും ദ്രോണ
കലശവും വായു സംബന്ധിയായവയും പവിത്രമായ കലശവും ആധവനീയ  പാത്രം ആഗ്നീധ്രൻടെ മണ്ഡപവും ഭാര്യമാർകുള്ള സ്ഥലങ്ങളും സഭാ മണ്ഡപവും അരി നെയ്യ് ഇവകൊണ്ടുണ്ടാക്കിയ ഹവിസ്സും ബലിപീoങ്ങളും  യാഗാവസാനം ചെയ്യുന്ന അവഭ്യധസ്നാനവും സമിത്തുക്കളുടെ   അഗ്നിദഹനവും തുടങ്ങി എല്ലാം എനിക്ക് സിധിച്ചി
രിക്കുന്നു   


തുടരും (To be Continued)         
                                              

Sunday, 26 January 2014

ചമകം

                                      സപ്തമോ അനുവാക:

അഗ്oശുശ് ച മ രശ്മിശ്ച മേ അദാഭ്യശ് ച മേ അധിപധിശ്ച മ ഉപാഗ്oശുച  മേ അന്തര്യാമശ് ച മ 
ഐന്ദ്രവായ ശ് ച മേ മൈത്രാവരുണ ശ് ച മ ആശ്വനിശ് ച മേ പ്രതിപ്രസ് ഥാനശ് ച മേ മേശുക്രശ്  ച മ മന് ഥീ ച മ ആഗ്രയണശ് ച മേ വൈശ്വദേവശ്
ച മേ ധ്രുവശ് ച വൈശ്വാനരശ് ച മ ഋതുഗ്രഹാശ് 
ച മേ അതിഗ്രാഹ്യാ ശ് ച മ ഐന്ദ്രാഗ് നശ് ച മേ 
വൈശ്വദേവശ് ച മേ മരുത്വതീയാശ്ചമേ മാഹെന്ദ്രശ്
ച മ ആധിത്യശ് ച മേ സാവിത്രശ് ച മേ സാരസ്വത
ശ് ച മേ പൌഷ്ണശ് ച മേ പാത്നീവതശ് ച മേ 
ഹാരിയോജനശ്ച മേ . 

ചന്ദ്രഗ്രഹവും സൂര്യരശ്മിയും അതുകൊണ്ട് ഗ്രഹിക്കപെടുന്ന അദാഭ്യ
ഗ്രഹവും ദധിഗ്രഹവും ശുകഗ്രഹവും അന്തര്യാമഗ്രവവും ഐന്ദ്രവായവവും
മൈത്രാവരുണവും ആശ്വിനവും പ്രതിപസ്ഥാനവും (ദ്വി ദേധേവത്യഗ്രഹ
ഭാവം) ശുക്രവും മന് ഥിയും ആഗ്രയണം എന്ന സ്ഥാലിയും -പാത്രരൂപത്തി
ലുള്ളതും-പ്രാത:കാലത്തിലെ സവനത്തോടുകൂടിയ വൈശ്വദേവവും വൈശ്വാനര സുക്തത്താൽ പോറ്റപ്പെടുന്ന ധ്രുവഗ്രഹവും ഋതുഗ്രഹങ്ങളും
അതിഗ്രാഹ്യങ്ങളും ഐന്ദ്രാഗ് നവും മൂന്നാമത്തെ സവനത്തോടുകൂടിയ
വൈശ്വാദേവവും മരുത്വതീയവും മഹേന്ദ്രസംബന്ധിയായ മാഹേന്ദ്രവും
ആദിത്യവും സവിത്യസംബന്ധിയായ സാവിത്രവും സാരസ്വതഗ്രഹവും പൌഷ്ണവും പാത്നീവതവും ഹാരിയോജന ഗ്രഹവും എനിക്ക്
അനുകൂല മായി സിദ്ധിച്ചിരിക്കുന്നു.



തുടരും (To be Continued)







       


                

ചമകം

                                         ഷഷ്ട്ട്ടോ അനുവാക:

അഗ്നിശ് ച മ ഇന്ദ്രശ് ച മേ സൊമാശ് ച മ ഇന്ദ്രശ് ച മേ  സവിതാ ച മ ഇന്ദ്രശ് ച മേ സരസ്വതീ ച മ ഇന്ദ്രശ് ച മേ പുഷ്പാ ച മ ഇന്ദ്രശ് ച മേ ബ്ര്യഹസ്
പതിശ് ച മ ഇന്ദ്രശ് ച മേ മിത്രശ് ച മ ഇന്ദ്രശ് ച മേ
വരുണശ് ച മ ഇന്ദ്രശ് ച മേ ത്വഷ് ടാ ച മ ഇന്ദ്രശ് ച മേ ധാതാ ച മ ഇന്ദ്രശ് ച മേ വിഷ്ണുശ് ച മ ഇന്ദ്രശ് ച മേ അശ്വിനൗ ച മ ഇന്ദ്രശ് ച മേ മരുതശ് ച മ
ഇന്ദ്രശ് ച മേ വിശ്വേ ച മേ ദേവാ ഇന്ദ്രശ് ച മേ  
പ്രിഥിവീ ച മ ഇന്ദ്രശ് ച മേ  അന്തരീക്ഷം ച മ ഇന്ദ്രശ് ച മേ ദ്വൗശ് ച മ ഇന്ദ്രശ് ച മേ ദിശശ് ച മ ഇന്ദ്രശ് ച മേ മൂർദ്ധാ ച മ ഇന്ദ്രശ് ച മേ പ്രജാപതിശ് ച മ
ഇന്ദ്രശ് ച മേ.

അഗ്നിദേവനും ഇന്ദ്രദേവനും ചന്ദ്രനും സവിത്യദേവനും ഇന്ദ്രനും സരസ്വതീ ദേവിയും ഇന്ദ്രനും പുഷാവും ഇന്ദ്രനും ബ്രിഹസ്പതിയും ഇന്ദ്രനും സൂര്യനും ഇന്ദ്രനും വരുണദേവനും ഇന്ദ്രനും ത്വഷ്ടാവും ഇന്ദ്രനും ധാതാവും ഇന്ദ്രനും
വിഷ്ണുദേവനും ഇന്ദ്രനും  അശ്വിനീദേവൻമാരും ഇന്ദ്രനും മരുദ്‌ ദേവന്മാരും
ഇന്ദ്രനും വിശ്വേദേവന് മാരും ഇന്ദ്രനും ഭൂമിയും ഇന്ദ്രനും അന്തരീക്ഷവും ഇന്ദ്രനും സ്വർഗവും ഇന്ദ്രനും ദിക്കുകളും ഇന്ദ്രനും ഊർദുവ്വ ദിക്കും ഇന്ദ്രനും
പ്രജാപതിയും ഇന്ദ്രനും എനിയ്ക്ക് അനുഗ്രഹം അരുളുന്നവരായി വർത്തി ക്കുന്നു 



തുടരും (To be Continued)

Thursday, 23 January 2014

ചമകം

                                പഞ്ചമോ അനുവാക: 

അശ് മാ ച മേ മൃത്തികാ ച മേ ഗിരിയശ് ച മേ പർവതാഷ്ശ് ച മേ സികതാശ് ച മേ വനസ്പ
തയശ് ച മേ ഹിരണ്യം ച മേ അയഷ്ശ് ച മേ 
സീസം ച മേ ത്രപുശ് ച മേ ശ്യാമം ച മേ ലോഹം ച മേ അഗ്നിശ് ച മ ആപശ് ച മേ വിരുധശ് ച മ
ഔഷധയശ് ച മേ കൃഷ്‌ടപച്യം ച മേ ആകൃഷ് ട 
പച്യം ച മേ ഗ്രാമ്യാശ് ച മേ പശവ ആരണ്യാശ്  ച
യജ്ഞെന കല്പന്താം.വിത്തം ച മേ വിത്തിശ് ച മേ ഭൂതം ച മേ ഭൂതിശ് ച മേ വസുച മേ വസതിശ് ച മേ. കർമ ച മേ ശക് തിശ് ച മേ അർത്ഥശ് ച മേ 
ഏമശ് ച മ ഇതിശ് ച മേ ഗതിശ് ച മേ. 


കല്ലും മണ്ണും മലകളും മണലും മരങ്ങളും സ്വർണവും ഒരുതരം ഇരുമ്പും
ചെമ്പും അലുമിനീയവും ഇരുമ്പും ലോഹങ്ങളും തീയും ജലവും ചെടികളും മരുന്നുചെടികളും കൃഷി ചെയ്ത് ഉണ്ടായതും കൃഷി കൂടാതെ തന്നെ സ്വയം ഉണ്ടായതും എനിക്ക് കിട്ടിയിട്ടുണ്ട്.ഗ്രാമത്തിൽ ഉള്ളവയും കാട്ടിലുള്ള
വയുമായ മൃഗങ്ങൾ യാഗത്തിനുവേണ്ടിയുള്ളവയായിത്തീരട്ടേ കിട്ടിയ ധനവും ,ഇനിക്കിട്ടേണ്ടുന്ന  ധനവും,പുത്രാദികലുടെ ധനവും,സ്വന്തം ധനവും
ജംഗമ സ്വത്തുക്കളും,സ്ഥാവര സ്വത്തുക്കളും,അഗ്നിഹോത്രാദി സത് കർമ
ങ്ങളും,പ്രവൃത്തി സാമർത്ഥത്ഥിയവും  നല്ല വസ്തുക്കളും നല്ല സുഖവും
അതിനായുള്ള ഉപായവും അതിന്റെ പ്രാപ്തിയും എനിക്ക് സിദ്ധിച്ചിട്ടുണ്ട്.




തുടരും (to be Continued)  
  

ചമകം

                                      ചതുർഥോ അനുവാക: 

ഊർക് ച സുന്യതാ ച മേ പയശ് ച മേ രസസ് ച മേ 
ഘ്ര്യതം ച  മേ മധു ച മേ സഗ്ധിശ് ച  മേ സപീതിശ് ച മേ കൃഷിശ് ച മേ വൃഷ്ടി ച  മേ ജൈത്രം ച മേ 
ഔദ്ഭിദ്യംച മേ രയിശ് ച മേ പുഷ് ടംചമേ പുഷ് ടി 
ശ് ച മേ വിഭു ച മേ പ്രഭു ച മേ. ബാഹു ച മേ 
ഭൂയശ് ച മേ പൂർണം ച മേ പൂർണതരം ച മേ ക്ഷിതിശ് ച മേ കുയ വാശ് ച മേ അന്നം ച മേ അക്ഷുച്ച മേ വ്രീഹയശ് ച മേ യവാശ് ച മേ മഷാശ് 
ച മേ തിലാശ് ച മേ മുദ്ഗാശ് ച മേ ഖല്വാശ് ച മേ 
ഗോദുമാശ് ച മേ മസുരാശ് ച മേ പ്രിയങ് ഗവാശ് ച മേ അണവാശ് ച മേ ശ്യാമാകാശ് ച മേ നീവാരാശ് ച മേ.  


അന്നവും പ്രിയമേകുന്ന വാക്കുകളും പാലും അതിന്ടെ  രസവും നെയ്യും തേനും നല്ല സദ്യയും നല്ല പാനവസ്തുക്കളും കൃഷികാരങ്ങളും നല്ല മഴയും
വിജയം വരിക്കാൻ ഉതകുന്ന ഭൂമിയും, ഭൂമിയെ പിളർന്നു വളരുന്നവയായ
മരം, ചെടി കൊടികളും പൊന്നും മുത്തുക്കളും,ധനസംമ്രിദ്ധിയും ദ്രിഡ-  ഗാത്രവും,നല്ല  ധാന്യ സമ്രിദ്ധിയും തന് മൂലമുണ്ടാകുന്ന മെന്  മകളും വലിയ
തോതിലുള്ള നന് മകളും വലിയ വളർച്ചയും പൂർണതയും അതിനും
അപ്പുറത്തുള്ള സമ്പത്‌സ്ഥിതിയും,നാശമറ്റ അവസ്ഥയും ഒരു തരം ധാന്യവും
അന്നവും, അന്നം കൊണ്ട് വിശപ്പ്‌ ശമനവും,ധാന്യങ്ങളും,ഗോതമ്പ് തുടങ്ങിയവയും,ഉഴുന്നു വകകളും എള്ള് തുടങ്ങിയവയും പയറുവകകളും,
മറ്റൊരുതരം പയറും ഗോതമ്പുവകകളും പയറിന്ടെ മറ്റൊരിനവും
തിനമാവും,ചെമ്പാ അരിയുടെനെൽമണികളും,മറ്റൊരരിയും,ചുവന്ന നെല്ലുകളും ശ്രീരുദ്രസേവകന്നായ  എനിക്ക് കിട്ടിയിരിക്കുന്നു.  



തുടരും (To be Continued)              

Wednesday, 22 January 2014

ചമകം

                                              ത്രിതീയോ അനുവാക:

ശഞ്ച മേ മയശ് ച മേ പ്രിയം ച മേ അനുകാമശ് ച മേ കാമശ് ച  മേ സൗമനസശ് ച മേ ഭദ്രം ച മേ  ശ്രേയശ് ച മേ വസ്യശ് ച മേ യശശ് ച മേ ഭഗശ് ച മേ ദ്രവിണം ച  മേ. യന്താ ച മേ ധർത്താ ച മേ ക്ഷേമശ് ച മേ ധ്രിതിശ് ച മേ വിശ്വം ച മേ മഹശ് ച മേ സംവിച്ച മേ ജ്ഞാത്രം ച മേ സുശ് ച മേ പ്രസുശ് ച മേ സീരം ച മേ ലയശ് ച മ ഋതം ച മേ അയക്ഷ്മം ച മേ അനാമയച്ച മേ ജീവാതുശ് ച മേ ദീർഘായുത്വം ച മേ അനമിത്രം ച മേ അഭയം ച മേ സുഗം ച മേ ശയനം ച മേ സുഷാ ച മേ സുദിനം ച മേ.

ഇഹലോകസുഖവും പരലോകസുഖവും അത്യന്തം പ്രിയമേറിയവനും അതു 
കൊണ്ടുണ്ടാകുന്ന ആഗ്രഹവും ആഗ്രഹങ്ങളുടെ അനുഭവവും മനസ്സിനിണ -
ങ്ങിയ ബന്ധുവർഗ്ഗവും മംഗളവും കൂടിയ സുഖവും നല്ല വാസസ്ഥലവും 
കീർത്തിയും സൌഭാഗ്യങ്ങളും ധനവും മാർഗം  കാട്ടിത്തരുന്ന ആചാര്യനും 
അച്ചനെപ്പോലെ രക്ഷിച്ച് താങ്ങുന്നവനും സ്വത്തുക്കളുടെ സംരക്ഷണവും 
ധൈര്യവും സർവാനുകുലവും അഭിമാനവും വേധശാസ്ത്രാദി പരിജ്ഞാനവും ബോധനസാമർത്യവും മക്കളെ ഓരോ കാര്യത്തിലും നിയോഗികാനുള്ള കഴിവും ജോലിക്കാരെ പണിയെടുപ്പിക്കാനുള്ള  കഴിവും 
കലപ്പയും തടസ്സങ്ങൾ അറ്റ സുഖാവസ്ഥയും യഗാദിസത്കർമങ്ങളും അവയുടെ പുണ്ണിയഫലങ്ങളും,നീണ്ടുനിൽകുന്ന ക്ഷയാദി രോഗരാഹിത്യവും,ചെറിയ 
അസുഖങ്ങളം ഇല്ലാത്ത സുഖാവസ്ഥയും,നല്ല ആരോഗ്യകരമായ ജീവിതത്തിന്നുള്ള മരുന്നും ദീർഘായുസ്സും,ശത്രുക്കളില്ലാത്ത അവസ്ഥയും ഭയ 
രാഹിത്യവും നേർവഴിപ്പോക്കും സുഖനിദ്രയും ഈശ്വരസ്മരണയോടുകൂടിയ 
പ്രഭാതവും തപോദാനയജ്ഞാദികൾ നിറഞ്ഞ പകലുകളും സ്രീരുദ്രോപാസ -
കനായ എനിക്ക് സ്വന്തമായുണ്ട്.


തുടരും (To be Continued)

Tuesday, 21 January 2014

ചമകം

                                                       ദ്വിതീയോ അനുവാക :

ജൈഷ്ട്ട്യം ച മ ആധിപത്യം ച മേ മന്യുശ് ച മേ ഭാ   മശ്ച മേ അമശ്ച മേ ഭശ്ച മേ ജേമാ ച മേ മഹിമാ ച മേ വരിമാ ച  മേ പ്രഥിമാ ച  മേ വർഷ്മാ ച മേ  
ദ്രാഘുയാ ച  മേ വൃദ്ധഞ്ച മേ വൃദ്ധിശ് ച മേ സത്യഞ്ച മേ ശ്രദ്ധാ ച  മേ ജഗച്ച മേ ധനം ച  മേ വശ 
ശ് ച മേ ത്വിഷിശ് ച മേ  ക്രീഡാ ച മേ മോദശ് ച മേ 
ജാതംച മേ ജനിഷ്യമാണം ച മേ സുകൃതം ച മേ 
വിത്തം ച മേ വേദ്യം ച മേ ഭൂതം ച മേ ഭവിഷ്യ ച്ച 
മേ സുഗംച മേ സുപഥം ച മ ഋദ് ധംച മ ഋദ് ധി ശ് ച മേ ക്ലുപ്തം ച മേ ക്ലു പ്തിശ് ച മേ.


ഉയർച്ചയും  നേതൃത്വവും മനോദോഷങ്ങലോടുള്ള  കോപവും പുറം
ശത്രുക്കലോടുള്ള കോപവും മറ്റുള്ളവർക്ക് അറിയുവാൻ കഴിയാത്ത ആഴമേറിയ മനസ്സും,സുഖകരമായ തണുത്തജലവും വിജയിക്കാനുള്ള
കഴിവും മഹിമയും പൂജ്യത്വവും ,ഭൂമി ,വീട് തുടങ്ങിയ സൌഭാഗ്യങ്ങളും
പുത്രപൌത്രന് മാരും,നാശമറ്റ സന്തതിയും,കണക്കറ്റ സമ്പത്തും വിദ്യാ
ബലവും, സത്യവും,നല്ല വിശ്വാസവും,സ്ഥാവരജംഗമാത് മക ലോകവും ,
ധനവും,വശീകരണ ശക്തിയും,ശരീര കാന്തിയും,കളിതമാശകളും,ഗാന
ന്രിത്യാദി വിഹാരങ്ങളാൽ ഉണ്ടാകുന്ന സന്തോഷവും,ജനിച്ചതും,
ഇനിയുണ്ടാകാനുള്ളതും,ദേവാദാസ് തുതിയും,പുണ്യവും,സംഭരിച്ച ധനവും,
കിട്ടേണ്ട ധനവും,സംബാധിച്ച ഭൂമി ഗ്ര്യഹാദിസ്വത്തുക്കളും,സമ്പാദിക്കേണ്ടുന്ന
വസ്ത്തുക്കളും,എളുപ്പം ചെന്നുച്ചേരേണ്ടുന്ന നാടും,നല്ല വഴിയും,യാഗാദികൾ 
കൊണ്ട് ലഭ്യമായ ഫലവും,നേരായ മാർഗ്ഗത്തിൽ ആർജിച്ച ധനവും,
കാര്യങ്ങൾ ചെയ്യാനുള്ള  കഴിവും,നല്ല ബുദ്ധിയും,സംശയരഹിതമായ ദ്രിഡ
ചിത്തയും,രുദ്രാധ്യായിയായ എനിക്ക് സിദ്ധിച്ചിരിക്കുന്നു  




തുടരും (To be continued) 
         
    

Monday, 20 January 2014

ചമക പ്രശ്ന:

                         ഓം നമ:പരമാത് മനേ  
                                 
                        ചമക പ്രശ്ന: 

                       പ്രഥമ:അനുവാക:                    

അഗ്നാ വിഷ്ണു സജോഷസേ മാ വർദ്ധന്തു വാം ഗിര: ദ്യുമ്നൈർ വാജേഭിരാഗതം വാജശ് ചമേ പ്രസവശ് ച മേ പ്രസിതിശ്ച മേ ധീതിഞ്ച മേ ക്രതുശ് ച മേ സ്വരശ് ച മേ ശ്ലോകശ് ച മേ ശ്രാവശ്ച മേ ശ്രുതിശ്ചമേ ജ്യോതിശ്ച മേ പ്രാണശ്ച മേ അപാനശ്ച മേ സുശ്ച മേ 
ചിത്തം ച മ ആധീതം ച മേ ചക്ഷുശ്ച ശ്രോത്രം ച മേ 
ദക്ഷശ്ച മേ ബലം ച മ ഓജശ്ച മേ സഹശ്ച മ ആയുശ്ച മേ ജരാ ച മ ആത് മാ ച മേ തനുശ്ച മേ 
ശർമച മേ വർമ ച മേ അംഗാനി ച മേ അസ്ഥാനി 
ച മേ പുരുഗുംഷി ച മേ ശരീരാണി ച മേ


അഗ്നിദേവ! അല്ലയോ വിഷ്ണോ! ഞങ്ങളിൽ സ്നേഹം വർഷിക്കുന്ന മനസ്സു-
ള്ളവരായി  നിങ്ങൾ രണ്ടുപേരും വര്തിക്കണം.നിങ്ങളുടെ സ്തു തി പര -
ങ്ങളായ ഈ വാക്കുകൾ വളരട്ടെ. സകല ഐശ്വര്യങ്ങലോടുകൂടി നല്ല
ഭക്ഷണസാധനങ്ങലോടുകൂടി ഞങ്ങളെ അനുഗ്രഹിക്കുവനായി നിങ്ങൾ വന്നു
ചേരണം.അന്നപാനാദികൾ ഈശ്വരനെ ആരാധിക്കുന്ന എന്ടെ പക്കൽ എന്നും ഉണ്ട്. അന്നം നൽകുന്നതിനുള്ള ,ശുദ്ധിയും,ഉത്സാഹവും,അന്നസംരക്ഷണവും,
അന്നം ഉണ്ടാക്കിത്തരുന്ന യാഗവും,മന്തങ്ങളെ നല്ലവണ്ണം ഉച്ചരിക്കാനുള്ള
സ്വരവും,സത്കീർത്തിയും,വാചാലതയും,കേൾവിജ്ഞാനവുംഉള്ളിലെ
പ്രകാശവും,സ്വർഗവും, പ്രാണനും അധോമുഖനായ അപാനവായുവും വ്യനനും,ജീവനും ചിത്തവും,ചിത്തം കൊണ്ട് അറിയപ്പെട്ട വസ്തുവും,
വാക്കും,മനസ്സും,കണ്ണും,ചെവിയും,സാമർത്ഥ്യവും,ശക്തിയും,പ്രാണശക്തിയും
ശത്രുക്കളെ സംഹരിക്കാനുള്ള ശക്തിയും ആയുസ്സും, വാർദ്ധക്ക്യവും,അന്ത -
രാത് മാവും,നല്ല ശരീരവും,സുഖവും,ശരീരം കാക്കുന്ന കവചവും,
സുദ്ര്യഡ ങ്ങളായ അവയവങ്ങളും,അസ്ഥികളും അംഗുല്യാദി പർങ്ങളും,
ശരീരത്തിലെ എല്ലാ ഭാഗങ്ങളും ശ്രീരുദ്രന്ടെ  ആരാധകനായ എനിക്ക് ഉണ്ട്.




തുടരും (To be continued.)      
  

Sunday, 19 January 2014

ശ്രീ രുദ്രം (A PRAYER TO LORD SHIVA)

                                          ഏകദശോ  അനുവാക:


സഹസ്രാണി സഹസ്രശോ യേ രുദ്രാ അധി ഭൂമ്യാo
തേഷാഗും സഹസ്ര യോജനേ അവ ധന്വാനി തന് മസി.ആസ്മിൻ മഹത്യർണ്ണവേ അന്തരീക്ഷേ ഭവാ 
അധി.നീലഗ്രീവാ ശിതികണ്‍ഡാ:ശർവാ അധ:ക്ഷമാ 
ചരാ:നീലഗ്രീവാ: ശ്ശിതികണ് ടാ: ദിവഗും രുദ്രാ ഉപശ്രിതാ:.യേ വൃക്ഷേഷു സ്പിഞ്ഞരാനീലഗ്രീവാ 
വിലോഹിതാ:യേ ഭൂതാനാമധിപതയോവിശിഖാസ: കപർദിന:എ അന്നേഷു വിവിധ്യന്തി പാത്രേഷു 
പിബതോ ജനാൻ.യേ പഥാം പഥി രക്ഷയ ഐലഭ്യദാ 
യവ്യുധ:/. യേ തീർഥാനി പ്രചരന്തി സ്യകാവന്തൊ നിഷങ്കിണ:യ ഏതാ വന്തഞ്ച ഭൂയാഗ്o സശ് ച ദിശോ രുദ്രാ വിതസ്ഥിരേ തേ ഷാഗും സഹസ്രയോജനേ 
അവധന്വാനി തന് മസി. നമോ രുദ്രേഭ്യോ യേ പ്രിഥിവ്യാം യേ അന്തരീക്ഷേ യേ ദിവി യേഷാമന്നം
വാതോ വർഷമിഷവസ് തേഭ്യോ ദശ പ്രാചീർ ദശദക്ഷിണാ ദശ പ്രതീചിർദശോധിചിർ ധശോർ   ധ്വാസ്തേഭ്യോ നമസ്തേ നോ മൃഡയന്തു തേ യം 
ദ്വിഷ്മോ യാശ്ച നോ ദ്വേഷ് ടി തം വോ ജംഭേ ദധാമി.  



ആയിരക്കണക്കിന് ഏതൊരു രുദ്രാൻമാർ ഭൂമിക്ക് മുകളിൽ അധീശന്മാരായി
വർതിക്കുന്നുണ്ടോ,അവരുടെയെല്ലാം വില്ലുകൾ ആയിരം യോജന അകലെ
അകലെ വെച്ചുതന്നെ സ്തുതി നമസ്കാരാദികളാൽ   ഞാണറ്റപ്പെട്ട വയായി
ഞങ്ങൾ ചെയ്യുന്നു.അവർക്ക്‌ പിന്നീടൊരിക്കലും ഞങ്ങളെ ഹിംസിക്കാൻ
തോന്നരുത് എന്ന് താല്പര്യം.

കാണപ്പെടുന്ന ഈ മഹത്തായ സമുദ്രത്തിനും അന്തരീക്ഷത്തിനും മുകളിലായി ഏതൊരു   രുദ്രൻ മാർ ഉണ്ടോ കാളകൂടവിഷത്തെ പാനം ചെയ്തതു മുതൽ 
നീലകണ്‌ഠരായി തീർന്നവരും പ്രക്ര്യത്യ വെളുത്ത കഴുത്തോടു കൂടിയവരും
ആയ ഏതു രുദ്രന്മാർ ഭൂമിക്കു താഴെ പാതാളലോകങ്ങളുടെ അധീശ്വരൻ- 
മാരായി വർത്തിക്കുന്നുണ്ടോ.

സ്വർഗ്ഗലോകത്തിൽ അധീശ്വരൻമാരായിക്കഴിയുന്ന ഏതൊരു രുദ്രൻ -
മാരുണ്ടോ വൃക്ഷങ്ങളിൽ ഇളം പുള്ളിന്ടെ നിറത്തിലും കടുംചുവപ്പു 
നിറത്തിലും നീലകണ്ഠൻമാരായ ഏതു രുദ്രന്മാർ പരിലസിക്കുന്നുവോ 
ഗ്രഹഭൂതാദികളുടെയെല്ലാം അധീശ്വരന്മാരായ ഏതു രു്ദ്രൻമാർ ശിഖ 
ഇല്ലാത്തവരും ജടാധാരികളായും വർത്തിക്കുന്നുണ്ടോ ,ഭക്ഷണ 
പദാർത്ഥഞളിൽ ഏതു രുദ്രന്മാർ ഗൂഡമായി വർത്തിച്ച് അന്ന
വൈഷമ്യങ്ങളാൽ ജനങ്ങളെ രോഗഗ്രസ്തരാക്കിത്തീർകാരുണ്ടോ,
അതുപോലെ പാനീയം നിറച്ച   പാത്രങ്ങളിലുംവർത്തിച്ച് അതു കുടിക്കുന്ന
ജനഞളെ ബാധിക്കാറുണ്ടോ.ലൌകിക,വൈദിക മാർഗങ്ങളുടെ രക്ഷിതാ-
ക്കളും അന്നദാതാക്കളും പാപികളെ നിയന്ത്രിയ്ക്കുന്നവരുമായ ഏതു
രുദ്രന്മാർ ഉണ്ടോ സൃകയെന്ന ആയുധം  (ഒരുതരം അമ്പ് ) ധരിച്ചവരും
വാളേന്തിയവരും  ആയ ഏതു രുദ്രന്മാർ ഗംഗാദി തീർഥങ്ങളെ  രക്ഷിക്കു-
വാനായി ചിലർക്ക് തീർഥഫലം നൽകിയും ചിലർക്ക് അത് നിഷേധിച്ചും
സഞ്ചരിക്കുന്നുണ്ട,സഹസ്രാണി സഹസ്രശ: എന്നു തുടങ്ങി ഇതുവരെ പറയ -
പെട്ടവരും അതിൽ കൂടുതലും ഏതു രുദ്രന്മാർ എല്ലാ ദിക്കിലും വ്യാപിച്ച്
സ്ഥിതി ചെയ്യുന്നുവോ അവരുടെയെല്ലാം വില്ലുകളെ ആയിരം യോജന അകലേ വെച്ചുതന്നെ  ഞാണകറ്റപ്പെട്ടവയായി ഞങ്ങൾ ചെയ്യുന്നു .

ഏത്  രുദ്രന്മാർ ഭൂമിയിൽ വര്തിക്കുന്നുവോ ഏവർക്കാണോ പ്രാണികൾക്ക് 
ആഹാരമായുള്ള അന്നം ശരങ്ങളായി ഭവിക്കുന്നുവോ, ഏത്  രുദ്രന്മാർ
അന്തരീക്ഷത്തിൽ വർത്തിക്കുന്നുവോ ഏവർക്കാണോ വായു ശരങ്ങളായി
ഭവിക്കുന്നുവോ, ഏത്  രുദ്രന്മാർ ആകാശത്തിൽ വർത്തിക്കുന്നുവോ,
എവർക്കണോ മഴ ശരങ്ങളായി ഭവിക്കുന്നുവോ,അവർക്ക്  പത്തുപ്രാവശ്യം
കിഴക്കുമുഖമായും, പത്തുപ്രാവശ്യം തെക്കുമുഖമായും, പത്തുപ്രാവശ്യം
പടിഞ്ഞാറുമുഖമായും, പത്തുപ്രാവശ്യം വടക്കുമുഖമായും നമസ്കാരം
അർപ്പിക്കുന്നേൻ.ആ രുദ്രന്മാർ ഞങ്ങളെ രക്ഷിക്കട്ടെ.ഏതൊരുവൻ ഞങ്ങളെ
വെറുക്കുന്നുവോ,ഞങ്ങളുടെ പാപഫലമായ ആ ശത്രുവിനെ അല്ലയോ രുദ്രൻ
മാരെ നിഞളുടെ തുറന്ന വായിങ്കൽ ഞങ്ങൾ നിക്ഷേപിക്കുന്നു.

മൃതുന്ജയ മന്ത്രം 

"ത്രംബകം യജാമഹേ സുഗന്ധിം പുഷ്ടി വർദ്ധനം
ഊർവാരുകമിവ ബന്ധനാന് മൃത്യോർമ്മുക്ഷിയ 
മാ അമൃതാത് യോ രുദ്രോ ആഗ് നൗ യോ അഫ്സ്യ യ ഓഷധീഷു യോ രുദ്രോ വിശ്വാ ഭുവനാ ആവിവേശ
തസ് മൈ രുദ്രായ നമോ ആസ്തു തമു ഷ് ടുഹി 
യസ്സ്വിഷു സ്സുധന്വ യോ വിശ്വസ്യക്ഷയതി ഭേഷജസ്യ 
യക്ഷ്വാമഹേ  സൌമനസായ രുദ്രം നമോഭിർദേവം
അസുരം ദുവസ്യ." 


അയം മേ ഹസ്തോ ഭഗവാനയം മേ  ഭഗവത്തര:
അയം മേ  വിശ്വ ഭേഷജോ അയം ശിവാഭിമർശന:
യേ തേ സഹസ്രമയുതം പാശാ മൃത്യോ മർത്ത്യായ
ഹന്തവേ.താൻ യജ് ഞസ്യമായയാ സർവ്വാനവ യജാ   മഹേ.മൃത്യ വേ സ്വാഹാ,   മൃത്യ വേ സ്വാഹാ, 
  
ഓംനമോ ഭഗവതേ രുദ്രായവിഷ്ണവേ മൃത്യുർമ്മേ  
പാഹി.പ്രാണാനാം ഗ്രന്ഥിരസി രുദ്രോ മാ വിശാന്തക:തേനാന്നേനാപ്യായസ്വ.

                          ഓം  ശാന്തി: ശാന്തി: ശാന്തി: 


ഈ എന്ടെ  കയ്യ് ഈശ്വരനാകുന്നു .ഈ എന്ടെ കയ്യ്ഭാഗവാനെക്കാളും
വലുതാകുന്നു. ഇത് സമസ്ത രോഗങ്ങളേയും ശമിപ്പിക്കുന്നതാണ്.കാരണം ഇത് ശിവനെ തൊടുന്നുഎന്നതാണ്.മനുഷ്യനെ മൃത്യുധർമം  കൊണ്ട്ഹനിക്കാ-
നായി നിന്ടെ കയ്യിൽ ആയിരം പതിനായിരകണക്കിന്ഏതൊരു പാശങ്ങൽ
ഉണ്ടോ അവയെ എല്ലാം രുദ്രൻടെ സ്തു ത്യാദികളാകുന്ന മായ കൊണ്ട് ഞങ്ങൾ തളർത്തുന്നു മൃ ത്യുവിന് സ്തുതി .
രുദ്രനും വിഷ്ണുവും ഒന്നുതന്നെയെന്നാണ് ശ്രുതി    മൃത്യുവിൽ നിന്നും എന്നെ
രക്ഷിക്കു.രുദ്രനായ അങ്ങ് പ്രാണങ്ങളുടെ ഗ്രന്ഥിയാകുന്നു.അന്തകൻ എന്നിൽ
പ്രവേശിക്കാതിരിക്കട്ടെ (എനിക്ക് ദീഗായുസ്സ്തരണേ ,അതിനു തോതായ അന്നം
തന്ന് എന്നെ രക്ഷിക്കു.


രുദ്രം സമാപിക്കുന്നു  ( Rudram Concluded)

  

 
    

ശ്രീ രുദ്രം (A PRAYER TO LORD SHIVA)

                                                        ദശമൊ  അനുവാക:

ദ്രാപേ അൻധസസ്പതേ ദരിദ്രന്നീലലോഹിത   എഷാം പുരുഷാണാം എഷാം പശുനാം മാ ഭേർമ്മാരോമോ എഷാം കിഞ്ചനാമമത്.
യാ തേ രുദ്ര ശിവാ തനുശ്ശിവാ വിശ്വാഹഭേഷജീ .
ശിവാ രുദ്രസ്യ ഭേഷജീ.തയാ നോ മൃഡ ജീവസേ.
ഇമാഗം രുദ്രായ തവസേ കപർദിനേ ക്ഷയദ്വീരായ    
പ്രഭരാമഹേ മതിം.യഥാ നശ്ശമസദ്‌ദ്വീപദേ ചതുഷ് പദേ വിശ്വം പുഷ്ടങ്ക്ഗ്രാമേ അസമിന്നനാതുരം.
മൃഡാ നോ രുദ്രോത  നോ മയസ്ക്രിധി ക്ഷയ
ദ്വീരായ നമസാ വിധേമ തേ.യച് ഛഞ്ച യോശ്ച
മനുര്രായ ജേ പിതാ തദശ്യാമ തവ രുദ്ര പ്രണീതൗ
മാ നോ മഹാന്തമുത മാ നോ അർഭകം മാ ന ഉക്ഷന്ത മുത മാന ഉക്ഷിതം മാ നോ അവദീ:പിതരം മൊത 
മാതരം പ്രിയാ മാ നസ്തനുവോ രുദ്ര രിരീഷ:
 മാ നസ്തോകേ തനയേ മാ ന ആയുഷീ മാ നോ  ഘോഷു  മാ നോ അശ്വേഷു രിരീഷ:വീരാൻമാ നോ രുദ്ര ഭ്രാമിതോ വധീർഹവിഷ് മന്തോ നമസാ വിദേമ തേ. ആരാത്തേ ഗൊഘ്ന ഉത പുരുഷഗ്ഗ്നെ ക്ഷയ ദ്വീരായ സുമ്നമസ്മേ തേ അസ്തു രക്ഷാ ച നോ അധി ച ദേവ ബ്രുഹ്യധാ ച ന ശ്ശർമ യച് ഛ 
ദ്വിബർഹാ:. സ്തുഹി ശ്രുതം ഗർത്തസദം യുവാനാം മൃഗന്ന ഭീമമുപ ഹത്നുമുഗ്രം മൃഡാ ജരിത്രേ രുദ്ര
 സ് ത വാനോ അന്യന്തേ ആസ്മന്നിവപന്തു സേനാ:പരിണോ രുദ്രസ്യ ഹേതിർവൃണക് തു പരി ത്വേഷസ്യ ദുർമതിരഘായോ:അവസ്ഥിരാ മഘവദ് സ്ത്യനുഷ്വ മീഡ് വസ്തോകായ തനയായ മൃഡയ
മീദുഷ് ടമ ശിവതമ ശിവോ നസ്സുമനാ ഭവ: പരമേ 
വൃക്ഷ ആയുധന്നിധായ ക്രിത്തിം വസാന ആചര 
പിനാകം ബിഭ്രദാഗഹി. വികിരിദ വിലോഹിത 
നമസ്തേ അസ്തു ഭാഗവ:. യാസ്തേ സഹസ്രഗ്o 
ഹേതയോ  ന്യ മസ് മന്നിവപന്തു താ: സഹസ്രാണി സഹസ്രധാ ബാഹുവോ സ് തവ ഹെതയ:.താസാ
മീശാനോ ഭഗവ: പരാചീനാ മുഖാകൃധി.  


പാപികൾക്ക് നീചമായ ഗതി നൽകുന്നവനേ അന്നങ്ങളുടെ അധിപതി ആയി
വിരാജിക്കുന്നവനേ തനിക്കായി യാതൊരു സ്വത്തും ഇല്ലാത്തവനേ,ഉമയ്ക്ക്
പാതിഭാഗം നൽകിയതു കൊണ്ട് നീലിച്ച് ചുമന്ന നിറത്തോടെ കാണപ്പെടു -
ന്നവനേ( തനിക്കായി സ്വത്തൊന്നും ഇല്ലാത്തവൻ എന്ന വിശേഷണം,
ശരീരത്തിൽ പോലും പൂർണ്ണ അവകാശമില്ലാതെ ഉമക്ക് പകുതി നൽകേണ്ടി -
വന്നവൻ എന്ന വിശേഷണത്തോടുകൂടി അന്വർത്ഥ മാകുന്നു.) ഹേ ഭൈരവ
മൂർത്തേ,ഈ ഞങ്ങളുടെ പുത്രപൗത്രാദികളേയും  ഈ ഞങ്ങളുടെ പശു ,കുതിര
തുടങ്ങിയവയേയും പേടിപ്പിക്കരുത്.ഇവരുടെയിടയിൽ ഒന്നുപോലും രോഗപീഡിതവും  ആകരുത്.

അല്ലയോ സ്കന്ദ രൂപിയായ രുദ്ര,നിന്ടെ ശാന്തവും രോഗ ദാരിദ്രാദികളെ
നശിപ്പിക്കുന്നതും സംസാരവൈദ്യനായ അങ്ങയുടെ ശാന്തതരവും സംസാര
രോഗത്തെ നശി പ്പിച്ച് മോക്ഷതിന് കാരണമാകുന്നതുമായ ഇതൊരു ശരീരം
ഉണ്ടോ അതുകൊണ്ട് ഞങ്ങളെ സുഖമായി ജീവിച്ചിരിക്കുവാൻ അരുളേണമേ

തപോബലം ഉള്ളവനും ജട ധരിച്ചവനും ക്ഷയിച്ചു പോകുന്ന പ്രതിപക്ഷ വീരൻമാരോടു  കൂടിയവനും അതായത് ശത്രുസേനയെ   നശിപ്പിക്കുന്ന-വനുമായ  ഹേ ഉമാസഹിതനായ ചന്ദ്രശേഖരമൂർത്തേ,അങ്ങക്ക്‌ അങ്ങയെ
ധ്യാനിയ്ക്കനായി എന്ടെ ഈ ബുദ്ധിയെ എപ്രകാരമായാാൽ ഞങ്ങളുടെ
ഇരുകാലികൾക്കും,പുത്ര പൌത്രാദികൾക്കും,പശു,കുതിര തുടങ്ങിയ നാൽ -
കാലികൾക്കും ക്ഷേമം ഉണ്ടാകുമോ, കൂടാതെ, ഞങ്ങളുടെ ഈ ഗ്രാമത്തിൽ
വസിയ്ക്കുന്ന  എല്ലാപേർക്കും അഭിവൃദ്ധിയും ആരോഗ്യവും ഉണ്ടാകുമോ
അപ്രകാരം ഉത്കൃഷ്ടമായ രീതിയിൽ ധരിക്കാം,അതായത, അങ്ങയെ  എല്ലായ്പ്പോഴും വിധിപൂർവം ധ്യാനിക്കാം,എന്നു സാരം .

അർദ്ധചന്ദ്രനെ  ചൂടിയ ഹേ ഉമാപതേ ! ഞങ്ങളെ രക്ഷിക്കു.കൂടാതെ ഞങ്ങൾക്ക് മോക്ഷസുഖത്തെ ചെയ്യു -തരു. പാപങ്ങളെ ഇല്ലാതാക്കിയ താങ്കളെ നമസ് -
കാരാദികളാൽ  പരിചരിക്കാം. മനുജരായ ഞങ്ങളുടെ പിതാവായ സൂര്യ
പുത്രനായ മനു ഏതൊരു വിഷയഭോഗത്തേയും, മോക്ഷത്തേയും നിന്ടെ
പ്രസാദത്താൽ സമ്പാദിഛുവോ അവയെല്ലാം ഹേ ചന്ദ്രശേഖരാ അങ്ങയുടെ
കരുണയാൽ ഞങ്ങൾ പ്രാപിയ്ക്കുമറാകണം.

ഗണേശ്വരന് മാരാൽ സമാവൃതനായ നന്ദീശ്വരാകാരം പൂണ്ട ഹേ ചന്ദ്രമൗലേ,
ഞങ്ങളുടെ വീട്ടിലെ മുതിർന്ന വ്യക്തികളേയും കൂടാതെ ഞങ്ങളുടെ
കുഞ്ഞുങ്ങളേയും രോഗാധികളാൽ പീഡിതരാക്കരുത്. കൂടാതെ ഞങ്ങളെ
സംബന്ധിച്ച് കർമാധികാരിയായ പുത്രനേയും കൂടാതെ ഞങ്ങളുടെ ഗർഭസ് ഥ
ശിശുവിനേയും ഞങ്ങളുടെ അചച് നമ്മമാരേയും കൂടി മൃത്യുഗ്രസ്ത- രാക്കരുത്.ഞങ്ങൾക്ക് പ്രിയങ്കരങ്ങലായ ശരീരങ്ങളേയും രോഗഗ്രാസ്ത -
രാക്കരുത്

ശുദ്ധസ്പടിക പ്രകാശവത്തായ ദേഹത്തെ പതിനൊന്നായി വിഭജിച്ച്‌ തേജോമയനായി നില് കുന്ന ഹേ ശൂലപാണേ ചന്ദ്രശേഖര വിഹിത കർമം
ചെയ്യാഞ്ഞതുകൊണ്ട് ക്രുദ്ധനായ നീ ഞങ്ങളുടെ കുഞ്ഞുങ്ങളെ ഹിംസിക്കരുത്.
ഞങ്ങളുടെ ആയുസ്സിനും പശുക്കൾക്കും കുതിരകൾക്കും ഒന്നും ഹാനി
സംഭവിക്കരുത്.ഞളുടെ ഭ്ര്യത്യൻമാരെ കൊല്ലരുത്.ചരു ,പുരോഡാശം
തുടങ്ങിയ ഉപഹാരാദികളോടു കൂടി അങ്ങയെ    നമസ്കാരാദികളാൽ
സേവിക്കാം.

ദേവിയുടെ സമീപം ആനന്ദനടനം ചെയ്യുന്ന,പൊന്നുപോലെ പ്രകാശിക്കുന്ന
ഹേ ശംഭോ,പശുക്കളെ  കൊല്ലുന്നവനും മനുഷ്യരെ കൊല്ലുന്നവനും -സർവ
പ്രാണി സംഹർത്താവും ദേവാസുര മനുഷ്യരിൽ അപരിതമായ ബലമുള്ളവരെയെല്ലാം തറപറ്റിക്കുന്നവനുമായ നിനക്ക് ഏതോരു ശാന്ത
രൂപമാണോ ഉഗ്രരൂപത്തിനതീതമായുള്ളത്  അത് ഞങളുടെ സമീപം വർതിക്കട്ടെ .പാപികളായാലും ഞങ്ങളെ  നീ  രക്ഷിക്കു. പാപികളെ രക്ഷിക്കുന്നത് സംബന്ധിച്ച് ദേവന്മാർക്കെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ,
ഞങ്ങളുടെ പക്ഷം പിടിച്ച് സംസാരിക്കു.പിന്നെയോ ഭോഗം,മോക്ഷം രണ്ടിനേയും വളർതുന്നവനേ ഞങ്ങൾക്ക് മോക്ഷസുഖത്തെ പ്രദാനം ചെയ്യു.

അല്ലയോ അത്മൻ! സർവലോക പ്രസിദ്ധനും ഹൃദ്ഗുഹയിൽ വസിയ്- ക്കുന്നവനും, നിത്യതരുണഭാവസുന്ദരനും, വർണാശ്രമ ധർമാധികളെ
ലംഘിക്കുന്നവരെ  ശിക്ഷിക്കുന്നവനും,ആർക്കും കീഴമർത്തുവാൻ കഴി -
യാത്തവനും,ശക്തമായൊരു മ്ര്യഗത്തെപ്പോലെ ഭീമാകാരനും ആയ ആ
രുദ്രനെ നിന്ടെ ക്ഷേമത്തിന്നായി നീ പ്രാർത്തിയ്ക്കു.ദേവഗണങ്ങലാൽ
സ് തുതനായ ഹേ മഹേശ,ജരഭാധിയ്ക്കാവുന്ന ഈ ശരീരത്തിൽ വസിക്കുന്ന
ഞങ്ങളെ സ്തുതിക്കപെട്ട നീ രക്ഷിയ്ക്കണേ.നിന്ടെ പാപികളെ ഹിംസിക്കുന്ന  സൈന്യമുണ്ടല്ലോ അത് ഞങ്ങളുടെ ശത്രുക്കളെ സംഹരിയ് ക്കുമറാകണം.

ഗജചർമം ചുറ്റിയ സ്രീരുദ്രദേവന്ടെ ആയുധം ഞങ്ങളെ ഉപേക്ഷിയ്ക്കട്ടെ-.
പീഡി പ്പിയ്ക്കാതെ പോകട്ടെ.പാപത്തിൽ ഇച്ച പൂണ്ടവന്ടെ ചുറ്റും കോപം
കൊണ്ടു ജ്വലിക്കുന്ന ശ്രീരുദ്രന്ടെ ഹിംസിയ്ക്കാനുള്ള വിചാരവും ഞങ്ങളെ വിട്ടു പോകട്ടെ.പ്രാർത്തിക്കുന്നവർക്ക് സർവവും നൽകുന്നവനേ ചാഞ്ചല്യമറ്റതായ അഞ്ഞയുടെ ആ ബുദ്ധിയേയും ആയുധത്തെയും യാഗഹോമാദ്യനുഷ്ടാന നിഷ്ടരായ ഞങ്ങളുടെ കാര്യത്തിൽ ശാന്തമാക്കി ചെയ്യേണം.ഞാഗളുടെ കുഞ്ഞിനും വളർന്ന പുത്രനും സുഖക്ഷേമങ്ങൾ
അരുളിയാലും. പ്രാർത്തിക്കുന്നവരുടെ കാമങ്ങളെ വിശേഷപ്പെട്ട രീതിയിൽ
പൂർത്തീകരിക്കുന്നോനേ,അത്യധികം മംഗളങ്ങൾ നൽകുന്നോനേ,വേടന്റെ
ആകൃതി പൂണ്ട പിനാകിയായ സുന്ദര ഞങ്ങൾക്ക് മംഗളകാരിയും ഞങ്ങളോട് പ്രീതിയുള്ളവനായും ഭവിക്കേണമേ .അതിവിഷിഷ്ടവും കൈലാസത്തിലെ
ശതയോജനോന്നതവുമായ ദിവ്യവടവൃക്ഷത്തിൽ സ്വന്തം ആയുധം വെച്ചിട്ട്
ഇങ്ങോട്ടു പോരു.വ്യാഘ്ര ചർമം ആണിയുന്നവനുമായ നീ അലംകാര -
ത്തിന്നായിമാത്രം തന്റെ വില്ല് കൈയ്യിലേന്തികൊണ്ട് അടുത്തു പോരു.

പാപരോഗദാരിദ്രാദികളെ ഇല്ലതാക്കുന്നവനെനേ,കർപ്പൂരം പോലെ തൂവെള്ള നിറം പെ റുന്നോനേ,മണവാളനെപ്പോലെ അലംകരിച്ച് പാർവതീസമേത- നായി,ദേവന്മാരാൽ സ്തുതിക്കപെടുന്നോനേ,ഷഡ്ഗുണ ഐശ്വൈര്യഞളോട്
കൂടിയവനേ നിനക്ക് പ്രണാമം.നിന്റെ പക്കൽ ഏതൊരു ആയിരകണക്കിന്
ആയുധങ്ങൾ ഉണ്ടോ അവയെല്ലാം ഞങ്ങളിൽ നിന്ന് പാപങ്ങളെ നശിപ്പിക്കട്ടെ.
സർവായുധധരനും,സർവപാപഹരനും,സർവാഭരണ ഭൂഷിതനുമായ ഹേ
ഭഗവാൻ അഞ്ഞയുദെ കൈകളിൽ ആയുധങ്ങൾ ആയിരകണക്കിന് അനേക
പ്രകാരേണ വര്തിക്കുന്നു.സർവേശ്വരനായ അങ്ങ് ആ ആയുധങ്ങളുടെ
മൂർച്ചയേറിയ ഭാഗങ്ങളെ ഞങ്ങളുടെ മുമ്പിൽ നിന്നും മാറ്റു.


തുടരും (To be continued)









                 

 
        .
                           
         

Friday, 17 January 2014

ശ്രീരുദ്രം ( prayer to Lord Shiva)

                                             

                                    നവമോ അനുവാക: 

നമോ ഇരിന്ണ്യാ യ ച പ്രപത്ത്യായയ ച നമ:
ശിലായ ച ക്ഷയണായ ച നമ: കപർദിനേ ച 
പുലസ്തയേ ച നമോ ഗോഷ്ട്യായ ച ഗ്രിഹ്യായ ച നമസ് തൽപ്യായ ച ഗേഹ്യായ ച നമ:കാട്യായ ച 
ഗഹ്വരേഷ്ടായ ച നമോ ഹ്രധയ്യായ ച നിവേഷ്പ്യായ ച  നമ:പഗ്oസവ്യായ  ച  രജസ്യായ ച നമശ് 
ശുഷ്ക്യായ ച  ഹരിത്യായച നമോ ലോപ്യായ ച 
ഉലപ്യായ ച നമ ഊർവ്യായ ച സൂർമ്യായ ച നമ പർന്ന്യായ ച പർണശദ്യായ ച  നമോ അപഗുരമാണായ ച  അഭിഘ്നതേ ച  നമ
ആഖു്ഖി ദതേ ച പ്രഖു്ഖിദതേ ച നമോ വ:കിരികേഭ്യോ ദേവാനാഗും ഹ്രിദയേഭ്യോ നമോ 
വീക്ഷിണകേഭ്യോ നമോ വിചിന്വത്കേഭ്യോ നമ 
ആനിർഹതേഭ്യോ നമ ആമീവത്കേഭ്യ:   


ഉപ്പുള്ള മണ്ണിൽ ഉള്ളവനും ചവിട്ടി മെതിച്ച് നടപ്പാതയായ മാർഗത്തിൽ
ഉള്ളവനും കൂർത്ത പാറകൾ നിറഞ്ഞ സ്ഥലത്തുള്ളവനും വാസയോഗ്യമായ സ്ഥലത്തുള്ളവനും ജട യുള്ളവനും ഭക്തന്മാരുടെ മുമ്പിൽ സ്ഥിതി ചെയ്യന്നവനും  പശു തൊഴുത്തിൽ ഉള്ളവനും,വീട്ടിൽ ഉള്ളവനും കിടക്കയിൽ ഉള്ളവനും
മാളികയിൽ  ഉള്ളവനും മുൾചെടികളിൽ നിറഞ്ഞതുനിമിത്തം
 ദുഷ്പ്രവേശമായ സ്ഥലത്ത് ഉള്ളവനും ഗിരിഗുഹകളിൽ ഉള്ളവനും
ആഴമുള്ള ജലത്തിൽ ഉള്ളവനും മഞ്ഞുരുകിയ വെള്ളത്തിൽ ഉള്ളവനും
പരമാണുക്കളിൽ  ഉള്ളവനും പ്രകടമായ പൊടിപടലങ്ങളിൽ ഉള്ളവനും
ഉണങ്ങിയ ചുള്ളികളിൽ ഉള്ളവനും മഞ്ഞളിൽ ഉള്ളവനും പുല്ലുപോലും
കിളുർക്കാത്ത കഠിന പ്രദേശത്തുള്ളവനും പടർന്നു പന്തലിച്ച കൊടികൾ
നിറഞ്ഞ  പ്രദേശത്തുള്ളവനും ഭൂമിയിൽ ഉള്ളവനും നല്ല തരംഗങ്ങമുള്ള
നദികളിൽ ഉള്ളവനും ഇലകളിൽ ഉള്ളവനും ഉണങ്ങിയ ഇലക്കൂട്ടത്തിൽ
ഉള്ളവനും പാപികളെ ഹനിയ്ക്കാനായി ആയുധം ഉയർത്തിയവനും
പാപികളെ ദണ്ടിക്കുന്നവനും പാപാനുസ്യതമാായി ചിലരെ ചെറുതായി ശിക്ഷിക്കുന്നവനും ചിലരെ അധികം  ശിക്ഷിക്കുന്നവനും ആയ അങ്ങക്ക്‌
നമസ്കാരം. ദേവന്മാരുടെ  ഹൃദയത്തിൽ വസിക്കുന്നവരും  തന്മൂലം എളുപ്പം
കാണപ്പെടാത്തവരും പാപികളെ സ്വേച്ചയാ നശിപ്പിക്കുന്നവരും പലവിധത്തിൽ പാപികളെ ബാധിക്കുന്നവരും പാപികളേയും സുകൃതികളേയും വേർതിരിച്ച്‌ കാണുന്നവരും പാപികൾക്ക് നിശ്ചയമായും
ദു:ഖം നൽകുന്നവരും പാപികളെ പേടിപ്പിച്ച് ഇവിടെയും അവിടെയും ഓടിക്കുന്നതിന്നായി ചുറ്റും വ്യാപിക്കുന്നവരുമായ രുദ്രഗണഞളായ നിങ്ങൾക്ക് നമസ്കാരം. 

(നമോ വ: കിരികേഭ്യോ തുടങ്ങി അഞ്ചു മന്ത്രങ്ങൾ കൊണ്ട് രുദ്രഗണന്കൾ
നമസ്കൃതരാകുന്നു)


തുടരും ( To be Continued)







         

Thursday, 16 January 2014

ശ്രീ രുദ്രം (A PRAYER TO LORD SHIVA)


                                         അഷ്ട്ടമൊ അനുവാക: 


നമ സ്സോമായ ച രുദ്രായ ച  നമസ്ത്രാമായ ച അരുണായച  നമശ്ശങ്ഗായ ച പശു പതയേ ച 
നമ ഉഗ്രായ ച  ഭീമായ ച നമോ അഗ്രേവധായ ച 
ദുരേവധായ ച നമോ ഹന്ത്രേ ച  ഹനീയസേ ച നമോ വൃക്ഷേഭ്യോ ഹരികേശേഭ്യോ നമസ്താരായ നമശ്ശം -
ഭവേ ച മയോഭവേ ച നമശ്ശങ്കരായ ച 
മയസ്കരായ  ച നമശ്ശിവായ ച  ശിവതരായ ച 
നമസ്തീർധ്യായ ച കുല്യായ ച നമ പാര്യായ ച 
അവാര്യായ ച നമ പ്രതരണായ ചോത്തരണായ ച നമ ആതാര്യായ ച  ആലാദ്യായ ച നമശ്ശഷ്പ്യായ ച 
ഫേന്യായ ച നമസ്സികത്യായ ച പ്രാവാഹ്യായ ച.

ഉമാദേവി   സഹിതനും സംസാര ദു:ഖത്തെ  നശിപ്പിക്കുന്നവനും, ഉദയകാല-
ത്തിലെ അത്യന്തരക്ത വർണ്ണമുള്ള  സൂര്യരൂപനും അതിനുശേഷം ചുവപ്പു
നിറം അല്പം  കുറഞ്ഞു കാണപ്പെടുന്ന സൂര്യരൂപനും ആയ അങ്ങക്ക്‌ നമസ്കാരം.സുഖത്തെ പ്രാപിക്കുന്നവനും സകല ലോക വാസികളുടെയും
നാഥനും ശ്രേഷ്ടനും  ദേവന്മാരേപ്പോലും നിയന്ത്രിക്കുന്ന മഹാനുഭാവനുമായ
അങ്ങക്ക്‌ നമസ്കാരം.യുദ്ധത്തിലേർപ്പെ ട്ട ഭക്തന്ടെ മുമ്പിൽ നിന്നുകൊണ്ട്
അവന്ടെ ശത്രുക്കളെ വധിക്കുന്നവനും യുദ്ധം തുടങ്ങുന്നതിനുമുമ്പു തന്നെ  ദൂരെ വർത്തിക്കുന്ന ശത്രുക്കളുടെ മനോബലം.തേജസ്സ് മുതലായവയെ ഹരിച്ച്‌ അവരെ നിർവീര്യരാക്കുന്നവനുമായ അങ്ങക്ക്‌ നമസ്കാരം.   സർവോന്ന-
തനെന്ന ഭാവത്താൽ തന്നെ ആദരിക്കാത്തവരെ  ഹിംസിക്കുന്നവനും
ദ്വെഷിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവനെ വിശേഷേണ പീഡിപ്പിക്കുന്നവനുമായ അങ്ങക്ക് നമസ്കാരം.പച്ച നിറമുള്ള  കേശത്തോടു
കൂടിയ ആല്,ബില്വം,അശ്വത്തം എന്നിങ്ങനെ ഭൂലോകത്തിലും കല്പ
വൃക്ഷമായി സ്വർഗലോകത്തും വിരാജിക്കുന്ന വൃക്ഷരൂപിയായ അങ്ങക്ക്‌ നമസ്കാരം.  പ്രണവരൂപിയായ ...അതായത് ...ഓംകാര രൂപിയായ അങ്ങക്ക് നമസ്കാരം.ഇഹലോകസുഖതിന്ടെ ഉറവിടവും പരലോകസുഖത്തിന്ടെ
ഉറവിടവുമായ അങ്ങക്ക് നമസ്കാരം.ഉറവിടം മാത്രമല്ല ഇഹലോക സുഖത്തെ നൽകുന്നവനും  പരലോകസുഖത്തെ നൽകുന്നവനുമായ  അങ്ങക്ക് നമസ്കാരം.മംഗളരൂപിയും മംഗളകാരികളായ മറ്റു ദേവന്മാരെക്കാലേറെ 
മംഗളം നൽകുന്നവനുമായ  അങ്ങക്ക് നമസ്കാരം.

ഗംഗാദി പുണ്യതീർത്തങ്ങളിൽ  ഉള്ളവനും നദീതീരങ്ങളിൽ ഉള്ളവനും
നദികളുടെ അക്കരയിൽ ഉള്ളവനും ഇക്കരകളിൽ ഉള്ളവനും, പ്രകൃഷ്ട മായ
രീതിയിൽ പാപങ്ങളെ തരണം ചെയ്യിക്കുന്നവനും വളരെ ഉത്കൃഷ് ട മായ
ജ്ഞാനമാർഗത്തെ ഉപദേശിച്ച് അവിദ്യയെ തരണം ചെയ്യിക്കുന്നവനും,
പുനരാഗമനരൂപത്തിൽ ഉള്ളവനും കർമഫലത്തെ അനുഭവിക്കുന്ന ജീവനിൽ
ഉള്ളവനും ഇളം പുല്ലിൽ ഉള്ളവനും,മണൽത്തരികളിൽ  ഉള്ളവനും നദീ
പ്രവാഹാദികളിൽ  ഉള്ളവനുമായ  അങ്ങക്ക് നമസ്കാരം.



തുടരും (to be continued)

           

Monday, 13 January 2014

ശ്രീ രുദ്രം (A prayer to Lord Shiva)

                                    സപ്തമോ അനുവാക:  

നമോ ദുന്ദുഭ്യായ ച അഹനന്യായ ച നമോ
ധ്ര്യഷ്ണവേ ച പ്രമ്യശായ ച നമോ ദൂതായ ച 
പ്രഹിതായ ച നമോ നിഷങ്ഗിണേ ചേഷുധിമതേ
ച നമ സ്തീക്ഷ്ണേഷവേ  ചായുധിനേ ച നമ 
സ്സ്വായുധായ ച സുധന്വനേ നമസ്സ് സുത്യായ ച 
പഥ്യായ ച നമ:കാട്യായ ച നീപ്യായ ച നമ 
സ്സുദ്യായ ച സരസ്യായ ച നമോ നാദ്യായ ച 
വൈശന്തായ ച  നമ: കൂപ്യായ ച അവട്യായ ച  
നമോ വർഷ്യായ ച അവർഷ്യായ ച  നമോ മേഘ്യായ ച വിദ്യുത്യായ ച  നമ ഈദ് ധ് റിയായ  ച ആതപ്യായ ച നമോ വാത്യായ ച  രേഷ്മിയായ ച  നമോ വാസ്തവ്യായ ച  വാസ്തുപായ ച     


ഭേരിയിൽ ജനിക്കുന്ന ശബ്ദരൂപനും ഭേരിയിൽ ശബ് ദം ഉണ്ടാക്കുന്ന ദണ്ടിൽ
ഉള്ളവനും,യുദ്ധത്തിൽ പിൻ ത്തിരിഞ് ഒടാത്തവനും, പരസൈന്യ വൃത്താന്തത്തെ കുറിച്ച് പരാമർശിക്കുന്നവനും,   പരസൈന്യ വൃത്താന്തത്തെ കുറിച്ച് യാധാതഥം അറിയുന്നവനും, യജമാനനാൽ ഒരു കാര്യത്തെ ഉദ്ദേശിച്ച്
അയക്കപ്പെട്ടവനും, വില്ലിൽ തൊടുക്കാനുള്ള അമ്പ് കൈയിലേന്തിയവനും,
ആവനാഴിയുള്ളവനും, അറ്റം കൂർത്ത അമ്പുകൾ ഉള്ളവനും,അനേകവിധ
ആയുധങ്ങൾ ഉള്ളവനും ശോഭനമായ ആയുധം കൈയിലേന്തിയവനും,ശോഭനമായ വില്ലുള്ളവനും ആയാ അങ്ങക്ക്‌ നമസ്കാരം.കാൽ നടയ്ക്കുമാത്രം  ഉപയുക്തമായ ഭൂമിയിൽ ഉള്ളവനും, തേര്
തുടങ്ങിയ വാഹനഞളും കടന്നു പോകാൻ പോന്ന പ്രൗഡ മാർഗത്തിൽ ഉള്ളവനും, അല്പം വെള്ളം മാത്രം ഉള്ള സ്ഥലത്തിൽ വർത്തിക്കുന്നവനും,
വെള്ളം താണൊഴുകുന്ന സ്ഥലത്തിൽ ഉള്ളവനും ചെളിവെള്ളം കെട്ടികിടക്കുന്ന
സ്ഥലത്തിൽ ഉള്ളവനും,പൊയ്കയിൽ ഉള്ളവനും,നദിയിൽ ഉള്ളവനും ചെറിയ സരസ്സിൽ വർത്തിക്കുന്നവനും,കിണറ്റിൽ ഉള്ളവനും,ചുഴിയിൽ ഉള്ളവനും,
മഴയിലുള്ളവനും, മഴയുടെ അഭാവത്തിൽ ഉള്ളവനും,മേഘങ്ങളിൽ വർത്തി-
ക്കുന്നവനും,മിന്നലിൽ വർത്തിക്കുന്നവനും, നിർമലമായ  ശരത്കാല മേഘത്തിൽ ഉള്ളവനും, ഊഷ്മാവിൽ -ചൂടിൽ -ഉള്ളവനും കാറ്റിൽ ഉള്ളവനും
പ്രളയ കാലത്തിൽ ഉള്ളവനും,പാശു മുതലായവയിൽ വസിക്കുന്നവനും,
 ഗ്രിഹനിർമാണ ഭൂമിയിൽ വര്തിഛ് രക്ഷിഛരുലുന്നവനുമായ
പുൻചി രിതൂകി ജട ഇളകും വിധം നൃത്തം ചെയ്യുന്ന പുലിത്തോലാട
അണിഞ്ഞ അഭയ പ്രദനായ ദേവന് നമസ്കാരം. 



തുടരും ( to be continued)













       


Friday, 10 January 2014

ശ്രീ രുദ്രം (a prayer to lord shiva)

                                                           

                                       ഷഷ്ടോഅനുവാക: 

നമോ ജ്യേഷ്ടായ ച കനിഷ്ടായ ച നമ: പൂർവജായ 
ച  അപരജായ ച  നമോ മധ്യമായ ചാപഗല്ഭായ ച 
നമോ ജഘന്യായ ച ബുധ്നിയായ ച നമസ്സോഭ്യായ 
ച പ്രതിസര്ര്യായ ച നമോ യാമ്യായ ച ക്ഷേമ്യായ ച നമ ഉർവര്യായ ച ഖല്യായ ച നമ:ശ്ലോക്യായ ചാവസന്യായ ച നമോ വന്യായ ച കക്ഷ്യായ ച നമ ശ് ശ്രവരായ പ്രതിശ് ശ്രവരായ ച നമ ആശുക്ഷേണായചാശുരഥായ നമശ് ശൂരായ ചാ വഭിന്ദതേ ച നമോ വർമിണേച വരുഥിനേ ച നമോ 
ബില്മിനേ ച കവചിനേ ച നമശ് ശ്രുതായ ച 
ശ്രുത സേനായ ച.   

വയസ്സ് വിദ്യ മുതലായവയാൽ മൂത്തവൻ മേൽപ്പറഞ്ഞ രണ്ടും ഇല്ലായ്കയാൽ ഇളയവൻ ഇങ്ങനെ രണ്ടു രൂപത്തിലും വർത്തിക്കുന്ന അങ്ങക്ക്‌ നമസ്കാരം.
എല്ലാത്തിനും മുമ്പേ ജനിച്ചവനും, രണരൂപനും  കാര്യരൂപനുമായ അങ്ങക്ക്‌
നമസ്കാരം.മധ്യവയസ്കനും യുവത്വം പ്രാപിച്ചിട്ടില്ലാത്ത  ബാല്യാ
വസ്ഥയിലുള്ളവനുമായ അങ്ങക്ക്‌ നമസ്കാരം.ജന്തുജാലങ്ങളുടെ യോനി
വഴിയായി ജനിക്കുന്നവനും വൃക്ഷങ്ങളുടെയും, മറ്റും മൂലത്തിൽ നിന്നും
ഉണ്ടാകുന്നവനുമായ അങ്ങക്ക്‌ നമസ്കാരം.പുണ്യ പാപ ങ്ങളാൽ ഉണ്ടാകുന്ന
സുഖ ദു:ഖ സമ്മിശ്രമായ മനുഷ്യ ലോകത്തിൽ ജനിക്കുന്നവനും മറ്റു  ജംഗമ
രൂപത്തിലുള്ളവനുമായ അങ്ങക്ക്‌ നമസ്കാരം.യമലോകത്തിലുള്ളവനും,
സ്വർഗ്ഗലോകതിലുളള വനുമായ അങ്ങക്ക്‌ നമസ്കാരം. സർവ സസ്യസമ്പന്ന -
മായ ഭൂമിയിൽ ഉള്ളവനും ധാന്യങ്ങളെ  വേർതിരിക്കുന്ന സ്ഥലത്തുള്ളവനു
മായ അങ്ങക്ക്‌ നമസ്കാരം.വേദ മന്ത്രഞളിൽ സ്ഥിതിചെയ്യുന്നവനും
വേദാവസാനമായ വേദാന്തത്തിൽ വർത്തിക്കുന്നവനുമായ  അങ്ങക്ക്‌ നമസ്കാരം.കാട്ടിലുള്ള  വൃക്ഷരൂപത്തിലുള്ളവനും കുറ്റിചെടികളുടെ
രൂപത്തിലുള്ളവനുമായ  അങ്ങക്ക്‌ നമസ്കാരം.ശബ്ദരൂപനും പ്രതിധ്വനി
രൂപനുമായ അങ്ങക്ക്‌ നമസ്കാരം.വളരെവേഗം സേനയുള്ളവനും വളരെ വേഗം ഗമിക്കുന്ന തേരുള്ളവനും പരാക്രമിയും ബ്രഹ് മദ്വേഷികളെ ധ്വംസിക്കുന്നവനും കവച്ചമണിഞവനും തേരിൽ സാരഥിയ്ക്കായുള്ള രക്ഷണ
സ്ഥാനം ഉള്ളവനും യുദ്ധത്തിൽ ശിരോരക്ഷണത്തിനായുള്ള മറ അണിഞ്ഞവനും  ശരീര രക്ഷണത്തിനുള്ള കവചമണിഞ്ഞവനും പ്രസിദ്ധനും
കീർ ത്തികേട്ട സൈന്യം ഉള്ളവനുമായ അങ്ങക്ക്‌ നമസ്കാരം.


തുടരും (To be continued)





           

Thursday, 9 January 2014

ശ്രീ രുദ്രം (A PRAYER TO LORD SHIVA)

                                                                 
                                     പഞ്ചമോ അനുവാക: 

നമോ ഭവായ ച രുദ്രായ ച നമശ്ശർവായ ച പശുപതയേച നമോ നീലഗ്രീവായ ച ശിതി കന് ഡായ  ച നമ : കപർദിനെ ച വ്യുപ്ത കേശായ ച നമസഹസ്രാക്ഷായ ച ശതധ്വനേ ച നമോ ഗിരീ ശായ   ച ശിപി വിഷ്ടായ ച നമോ മീടുഷ് ടമായ ച ചേഷു മതേ ച നമോ ഹ്രസ്വായ ച വാമനായ ച നമോ ബ്രിഹതേ ച വർഷീയസേ ച നമോ വൃദ്ധായ ച സംവൃധ്വ നേച നമോ അഗ്ഗ്രിയായ ച പ്രഥമായ ച നമ ആശവേ ചാജിരായ ച നമശീഘ്രിയായ ച ശീഭ്യായ ച നമ ഊർമ്യായ ചാവസ്വന്യായ  ച നമ:സ്രോതസ്യായ ച ദ്വീപ്യായച 


ജഗത്കാരണനും ദു:ക്കങ്ങളെ നീക്കുന്നവനുമായ അങ്ങക്ക്‌ നമസ്കാരം.
സർവം ഹനിക്കുന്നവനും ജീവികളുടെ ബന്ധമോക്ഷസ്ഥിതി  ഹേതുവുമായ
 അങ്ങക്ക്‌ നമസ്കാരം.വിഷപാനത്താൽ നീലിച്ച കഴുത്തോടു കൂടിയവനും
അതിനു മുമ്പ് വെളുത്ത കഴുത്തോടു കൂടിയവനുമായ  അങ്ങക്ക്‌ നമസ്കാരം.
കപർദമെന്നു പേരായ ജടധരിച്ച വനും തല മുണ്ഡനം ചെയ്ത സന്യാസി പോലെയുള്ളവനുമായ  അങ്ങക്ക്‌ നമസ്കാരം.അനേകം കണൂകൾ ഉള്ള -
വനും കണക്കറ്റ വില്ലുകൾ ഉള്ളവനുമായ ത്രി പുരാരിയായ  അങ്ങക്ക്‌ നമസ്കാരം.പർവതത്തിൽ തലചാരിക്കിടക്കുന്നവനും പ്രകാശം പരത്തി
വ്യാപിക്കുന്ന വിഷ്ണുരൂപിയും  അങ്ങക്ക്‌ നമസ്കാരം.വളരെയധികം
വീര്യസേചനത്താൽ ജഗത് സൃഷ്ടാവും പ്രശസ്തമായ അബു ള്ളവനുമായ
 അങ്ങക്ക്‌ നമസ്കാരം.ലഘുവായ ശരീരപ്രകൃതിയോടു കൂടിയവൻ പൊക്കം
കുറഞ്ഞവൻ എന്നിങ്ങനെ മഹാഗണപതി രൂപത്തിലും മറ്റും കാണപ്പെടുന്ന
 അങ്ങക്ക്‌ നമസ്കാരം.പരബ്രഹ്മരൂപിയും നന്മകൾ മാത്രം നിറഞ്ഞവനുമായ
 അങ്ങക്ക്‌ നമസ്കാരം.എല്ലാവർക്കും പൂജ്യനും നല്ലവണ്ണം സ്തുതി ഗീരു ക്കളാൽ വളർന്നവനുമായ  അങ്ങക്ക്‌ നമസ്കാരം.

 സൃഷ്ടിക്ക്  മുമ്പേ ഉള്ളവനും  സൃഷ്ടിക്കും മുമ്പേ ഉള്ള ഹിരണ്യഗർഭനേക്കളും
മൂത്തവനുമായ അങ്ങക്ക്‌ നമസ്കാരം.സർവ  വ്യാപിയും വേഗതയുള്ള വനു -
മായ  അങ്ങക്ക്‌ നമസ്കാരം.വളരെ വേഗം ഗമിക്കുന്ന വെള്ളത്തിൽ സ്ഥിതി
ചെയ്യുന്നവനും ജലപ്രവാഹത്തിൽ ഉള്ളവനുമായ അങ്ങക്ക്‌ നമസ്കാരം.
തിരകളിൽ വാഴുന്നവനും ശബ്ദ രഹിതവും ശാന്തവും ആയ ജല നിരപ്പിൽ
വാണരുളുന്നവനുമായ അങ്ങക്ക്‌ നമസ്കാരം.പ്രവാഹതിലുള്ളവനും ദ്വീപിൽ
വസിക്കുന്നവനുമായ അങ്ങക്ക്‌ നമസ്കാരം.



തുടരും (To be Continued)




Tuesday, 7 January 2014

ശ്രീ രുദ്രം (PRAYER TO LORD SHIVA)

                                                                         ശ്രീ രുദ്രം

                                  ചതുർഥോ അനുവാക: 

നമ ആവ്യാധിനീഭ്യോ വിവിധ്യന്തീഭ്യശ്‌ച വോ നമോ നമ ഉഗാണാഭ്യസ് തൃഗംഹതീഭ്യശ് ച  വോ നമോ നമോ ഗ്രിധ്സേഭ്യോ  ഗ്രിധ്പതിഭ്യശച വോ
നമോ നമോ വ്രാതേഭ്യോ വ്രാതപധിഭ്യശ് ച വോ
നമോ നമോണേഭ്യോ   ഗണപതി പധിഭ്യശ്വൊ  
നമോ നമോ വിരുപേഭ്യോ വിശ്വ രൂപേഭ്യഭ്യശ് ച വോ നമോ നമോ ബഹദ്ഭ്യ:ക്ഷുല്ലകേഭ്യശ് ച  വോ
നമോ നമോ രഥിഭ്യൊ രഥെഭ്യശ് ച വോ നമോ നമോ 
രഥെഭ്യോ രഥ പതിഭ്യശ് ച വോ നമോ നമ സേനാഭ്യ 
സ്സേനാനീ ഭയശ് ച വോ നമോ നമ: ക്ഷ ത്ത്രിഭ്യസ്സങ്ങ് -
ഗ്രഹി ത്ര്യഭ്യശ് ച  വോ നമോ നമസ്ത ക്ഷഭ്യോ രഥകാരേഭ്യശ് ച വോ നമോ നമ: കുലാലേ : കർമാ _ 
രേഭ്യശ് ച വോ നമോ നമ: പുഞ്ഞ് ജിഷ് ടെഭ്യോ 
നിഷാദേഭ്യശ് ച  വോ നമോ നമ ഇഷു ക്രിദുഭ്യോ 
ധന്വ ക്രിദഭ്യ ശ് ച   വോ നമോ നമോ മൃഗയുഭ്യശ്-
ച വോ നമോ നമശ് ശ്വഭ്യശ് ശ്വപതിഭ്യശ് ച   വോ     നമ:    

എല്ലാ വശത്തു കൂടിയും ബാണങ്ങൾ  എയ്തു വിടാൻ സാമർഥയ മുള്ള സ്ത്രീ കൾ പല തരത്തിൽ അമ്പ് അമ്പു ക ളെയ്യാൻ മിടുക്കുള്ള വനിതകൾ -ഇവ്വണ്ണ മുള്ള  പരമേശ്വരനായ അങ്ങക്കു നമസ്കാരം സപ്ത മാതാക്കളായ
ഉത്കൃഷ്ട ശക്തി സ്വരൂപിണീകൾ ദുഷ്ടൻമാരെ ഹിംസിക്കുന്ന ദുർഗാ ദേവ്യാദി
ശക്തിഗണഞൾ  ഇവരെല്ലമായും വർത്തിക്കുന്ന പരമേശ്വരനായ അങ്ങക്ക്‌
നമസ്കാരം.വിഷയ ലമ്പടന്മാർ വിഷയലമ്പടന്മാരുടെ തലവന്മാർ ഇവരുടേയും
ആകാരം പൂണ്ട പരമേ ശ്വരനായ അങ്ങക്ക്‌ നമസ്കാരം.പല ജാതിക്കാർ പല
ജാതിക്കാരുടെയും  തലവന്മാർ ഇ വ്വണ്ണ മുള്ള പരമേ ശ്വരനായ അങ്ങക്ക്‌ നമസ്കാരം. പ്രമഥഗണങ്ങൾ  നന്ദികേശ്വരാദി  ഗനനാഥന്മാർ ഇവരെല്ലാമായ
പരമേശ്വരനായ അങ്ങക്ക്‌ നമസ്കാരം. വികൃതമായ ആകൃതി ഉള്ളവർ നാനാരൂപങ്ങൾ  ഉള്ളവർ ഈ വിധമുള്ള പരമേ ശ്വരനായ അങ്ങക്ക്‌ നമസ്കാരം.അണിമാദി അഷ്ട്ടൈ ശ്വര്യമുള്ളവർ ഐശ്വ ര്യമൊന്നുമില്ലാത്ത -വർ ഇങ്ങനെ വൈവിധ്യമാർന്ന പരമേ ശ്വരനായ അങ്ങക്ക്‌ നമസ്കാരം.
സ്വന്തമായി തേരുള്ളവർ അങ്ങനെ തേർ തുടങ്ങിയ വാഹനമൊന്നുമില്ലത്തവർ
ഈ  രണ്ടു വിധത്തിലുള്ള പരമേ ശ്വരനായ അങ്ങക്ക്‌ നമസ്കാരം. തേരുകളും
തേരുകളുടെ സ്വന്തക്കാരുമായ പരമേ ശ്വരനായ അങ്ങക്ക്‌ നമസ്കാരം.സേനകളും സേനാപതികളുമായ പരമേ ശ്വരനായ അങ്ങക്ക്‌ നമസ്കാരം.നന്നായി തേർ തെളിക്കുന്നവരും നിജാധീനത്തിൽ വെച്ച് വേണ്ട
സമയത്ത് തേർ  നിർത്തുന്നവരുമായ പരമേ ശ്വരനായ അങ്ങക്ക്‌ നമസ്കാരം.
കൊല്ലന്മാരും തേർ നിർമിന്നിക്കുന്നവരുമായ പരമേ ശ്വരനായ അങ്ങക്ക്‌ നമസ്കാരം.കുശവന്മാരും  ഇരുമ്പു പണി ചെയ്യുന്നവരുമായ പരമേ ശ്വരനായ അങ്ങക്ക്‌ നമസ്കാരം.വലവീശി പക്ഷികളെ പിടിക്കുന്ന വേടന് മാരും
പ്രാണികളെ ഹിംസിക്കുന്ന വേടന്മാരുമായ പരമേ ശ്വരനായ അങ്ങക്ക്‌ നമസ്കാരം.അമ്പു ണ്ടാക്കുന്നവരും വില്ലുണ്ടാക്കുന്നവരും ആയ  പരമേ -ശ്വരനായ അങ്ങക്ക്‌ നമസ്കാരം. മൃഗങ്ങളെ വേട്ടയാടുന്നവരും പട്ടികളെ കഴുത്തിൽ കയറിട്ട് വലിക്കുന്നവരുമായ പരമേ ശ്വരനായ അങ്ങക്ക്‌ നമസ്കാരം.പട്ടികളും പട്ടികളെ രക്ഷിക്കുന്നവരുമായ പരമേ ശ്വരനായ അങ്ങക്ക്‌ നമസ്കാരം.




തുടരും ( to be continued)


Thursday, 2 January 2014

ശ്രീ രുദ്രം (A PRAYER TO LORD SHIVA)

                                                             

                                                                   
                                    തൃതീയോ അനുവാക:                                                                               
                                         നമ: സഹമാനായ  
       
        നിവ്യാധിന ആവ്യാധിനീനാം പതയേ നമോ നമ:
        കകുഭായ  നിഷങ്ഗിണെ സ്തേനാനാം   പതയേ             നമോ നമ: നിഷങ്ഗിണ ഇഷുധിമതേ 
        തസ്കരാണാം   പതയേ നമോ നമോ വഞ്ചതെ 
        പർവഞ്ചതേ സ്തായൂനാം  പതയേ നമോ നമോ 
        നിചേരവേ പരിചാരായ രണന്ന്യാനാം 
        പതയേ നമോ നമ സ്സ്രു കാവിഭ്യോ ജിഘാഗ് 
        സദ്‌ഭ്യോ മുഷ്ണതാം  പതയേ നമോ നമ
        അസീമദ്ഭ്യൊ നക്തം ചരദ്ഭ്യ:പ്രകൃന്താനം 
        പതയേ നമോ നമ ഉഷ്ണിഷിണേ ഗിരിചരായ 
        കുലഞ്ചാനാം  പതയേ നമോ നമ ഇഷുമദ്ഭ്യോ
        ധന്വാവി ഭ്യശ് ച  വോ നമോ നമ  ആതന്വാ
        നേഭ്യ:പ്രതിദധാനേഭ്യശ് ച വോ നമോ നമ 
        ആയഛദ്ഭ്യോ വിസ്രുർ ജദ്ഭ്യസ്ച്ച  വോ നമോ             നമ  ആസീനേഭ്യശയാനേ ഭ്രിശ്ച വോ നമോ നമ
        സ്പദ്ഭ്യൊ ജാഗ്ര്യഭ്ച് വോ നമോ നമ  സ്സഭാഭ്യ 
        സ്സഭാപതി ഭ്യച്ച വോ നമോ നമോ അശ്വേ ഭ്യോ 
        അശ്വ പതിഭ്യശച വോ നമ:

        ശത്രുക്കളെ കീഴമർത്തുന്നവനും ശത്രുക്കളെ ദണ്ടിക്കുന്നവനും           
              ശത്രുക്കളെ     ബലം കൊണ്ട് നിയന്ത്രിക്കുന്നവരുടെ തലവനുമായ 
               അങ്ങക്ക്‌   നമസ്കാരം.
               ശ്രേഷ്ട്ടനും വാളേന്തിയവനും  മോഷ്ടാക്കളുടെ തലവനുമായ അങ്ങക്ക്‌ 
            നമസ്കാരം. വില്ലിൽ ചേർത്തു വിടാനുള്ള ശരം കൈയിൽ ഏന്തിയവനും
            ആവനാഴി ധരിച്ചവനും പ്രത്യക്ഷ ചൊരന്മാരുടെ തലവനുമായ അങ്ങക്ക്‌
           നമസ്കാരം വഞ്ചനാശീലമുള്ളവനും വലിയ വഞ്ചകനും  
            ആപ്തനാണെന്നു വിശ്വസിപ്പിച്ച് ആരുമറിയാതെ മോഷ്ടിക്കുന്നവരുടെ 
            തലവനുമായ അങ്ങക്ക്‌ നമസ്കാരം. കാട്ടുകള്ളന്മാരുടെ നാഥൻ കാട്ടു 
            കള്ളന്മാരെ അപേക്ഷിച്ച് കൂടുതൽ സഞ്ചരിച്ച് മോഷ്ടിക്കുന്നവൻ,
            അവരേക്കാളധികം സഞ്ചരിച്ച് വ്യാപകമായി മോഷണം നടത്തുന്നവൻ 
            ഇങ്ങനെയെല്ലമായ അങ്ങക്ക്‌ നമസ്കാരം.

            യന്ത്ര തോക്ക് ചൂണ്ടി ആത്മരക്ഷ   ഉറപ്പു വരുതുന്നവർ വേണ്ടിവന്നാൽ 
            കൊല്ലാനും മടിക്കാത്തവർ ഇവരുടെയെല്ലാം ആകാരത്തിൽ വർത്തി -
            ക്കുന്നവനും,വയലുകളിൽ ധാന്യാദികൾ മോഷ്ടിക്കുന്നവരുടെ 
            നാഥനുമായ അങ്ങക്ക്‌ നമസ്കാരം.വാളേന്തിയവർ, രാത്രിയിൽ ചുറ്റി 
            നടക്കുന്നവർ ഇവരുടെയെല്ലാം ആകൃതി പൂണ്ടവനും കൊന്ന ശേഷം 
            മാത്രം ദ്രവ്യം അപഹരിക്കുന്നവരുടെ നാഥനുമായ  അങ്ങക്ക്‌
            നമസ്കാരം.ഗ്രാമങ്ങളിൽ പ്രമാണികളുടെ രൂപത്തിൽ തലക്കെട്ടും കെട്ടി 
            കള്ളന്യായം  പറഞ്ഞ് ദുര്ബലന്മാരുടെ സ്വത്ത്‌ അപഹരിക്കുന്നവർ,
            ഗിരി വനങ്ങളിൽ നല്ല ബലവാന്മാരായി വിഹരിച്ച് കൈയൂക്കു കൊണ്ട് 
            ജനങ്ങളുടെ മുതൽ കൈക്കലാക്കുന്നവർ,ഇങ്ങനെ രണ്ടു തരത്തില്ലുള്ള 
            ഭൂമിമോഷ്ടാക്കളുടെ  നാഥനുമായ അങ്ങക്ക്‌ നമസ്കാരം.

            ലോകക്ഷേമത്തിനായി അമ്പും വില്ലും ഏന്തിയവർ ദേവാസുര മനുഷ്യ -
            രിൽ യാവ ചിലർ ഉണ്ടോ,അവരുടെയെല്ലാം ആകൃതി പൂണ്ട  പരമേ -
            ശ്വരനായ അങ്ങക്ക്‌ നമസ്കാരം.വില്ലിൽ  ഞാണേറ്റുന്നവരും അമ്പു 
            തൊടുക്കുന്നവരുമായി ആരോക്കെയുണ്ടോ അവരുടെയെല്ലാം ആകൃതി 
            പൂണ്ട അങ്ങക്ക്‌ നമസ്കാരം.ഞാണ്‍ വലിക്കുന്നവനും അമ്പ് എയ്യുന്ന -
            വരുമായി ആരാണോ ഉള്ളത് അവരുടെയല്ലാം ആകൃതി പൂണ്ട 
            പരമേശ്വരനായ  അങ്ങക്ക്‌ നമസ്കാരം.ലക്ഷ്യവേദിയായ ബാണം 
            അയക്കുന്നവരും ലക്ഷ്യത്തെ ഭേദിക്കുന്നവരുമായി യാവചിലർ ഉണ്ടോ 
            അവരുടെയെല്ലാം ആകൃതി  പൂണ്ട പരമേശ്വരനായ അങ്ങക്ക്‌ നമ -
            സ്കാരം ഇരിക്കുന്നവർ , കിടക്കുന്നവർ, ഉറങ്ങുന്നവർ,ഉണർന്നിരി -
            ക്കുന്നവർ, നിൽക്കുന്നവർ, ഓടുന്നവർ,സദസ്യർ,സഭാനായകർ,
            കുതിരകൾ കുതിരകളെ നിയന്ത്രിക്കുന്നവർ എന്നിങ്ങനെയുള്ള അങ്ങക്ക്‌ 
            നമസ്കാരം   


             തുടരും (TO BE CONTINUED)


       













        

                    
            

Wednesday, 1 January 2014

ശ്രീരുദ്രം (A PRAYER TO LORD SHIVA)

                                                             

                                            ദ്വിതീയോ അനുവാക:

നമോ ഹിരണ്യ ബാഹവേ സേനാന്യേ ദിശാഞ്ച പതയെ നമോ നമോ വൃക്ഷേബ്ഭ്യോ ഹരികേശേഭ്യ:
പശുനാം പതയേ നമോനമ:സസ്പിഞ്ഞരായ ത്വിഷീമതേ പഥീനാം പതയേ നമോ നമോ
ബഭ് ലുശായ വിവ്യാധിനേന്നാനാം പതയേ നമോ നമോ ഹരികേശായോ പവീതിനേ പുഷ്ടാനാം 
പതയേ നമോ നമോ ഭവസ്യ ഹെത്യൈ ജഗതാം
പതയേ നമോ നമോ രുദ്രാ യാതതാവിനേ ക്ഷേത്രാണം പതയേ നമോ നമ:സുതായാ ഹന്ത്യായ വനാനാം പതയേ നമോ നമോരോഹിതായ സ്ഥപതയേ വൃക്ഷാണാം പതയേ നമോ നമോ
 മന്ത്രിണേ വാണിജായ കക്ഷാണം പതയേ നമോ നമോഭുവന്തയേ വാരിവാസ്കൃതായൗഷധീനാം  
പതയേ നമോ നമ ഉച്ചൈർ ഘോഷായാ ക്രന്ദയതേ        
പത്തീനാം പതയേ നമോ നമ കൃഥസ്നവീതായ
ധാവതേ സത്വാനാം പതയേ നമ: 


സ്വതേ ഹിരന്യകാന്തി വിതറന്നവയും സൌവർണ്ണ വളകൾ അണിഞ്ഞവയുമായ കൈകളോടു  കൂടിയവനും,സേനാധിപതിയും 
അതുകൊണ്ടുതന്നെ ദിക്കുകളുടെ നാഥനുമായ മഹേശ്വരന് പ്രണാമം
പച്ചിലകളാകുന്ന കേശഭാരത്തോടുകൂടിയ -അഥവാ -പച്ചനിറത്താൽ 
സൂചിപ്പിക്കപ്പെട്ട തൃഗുണാത്മകമായ കർമകാണ്ഡ മാകുന്ന  ഇലകളെ 
കേശങ്ങളായി ധരിച്ച വൃക്ഷങ്ങളായി നിലകൊള്ളുന്നവനും സംസാരവൃക്ഷ 
രൂപനും സമസ്തപ്രാണികളുടേയും രക്ഷിതാവുമായ പരമേശ്വരന് നമസ്കാരം 

ഇളം പുല്ലുപോലെ മഞ്ഞ കലർന്ന രക്തവർണത്തോ ടു കൂടിയവനും കാന്തിയുള്ളവനും വൈദീക താന്ത്രിക മാർഗ്ഗഞളുടെ ഉപ ഞ്ഞാതാവുമായ 
സർവേശ്വര നമസ്കാരം .വൃഷഭാരൂഡ നും ഉന്നം തെറ്റാതെ അസ്ത്രം അയക്കാൻ സമർത്ഥനും ബഹുവിധ ഭക്ഷ്യ ധാന്യഞൾക്ക് അധിപതിയും
ആയ മഹാദേവന്  പ്രണതി.കാർവണ്ണമായ കേശം ഉള്ളവനും നിത്യ യുവാവും പൂണുനൂൽ ശോഭിക്കുന്ന തിരുമേനിയോടു കൂടിയവനും ആദി ബ്രാഹ്മണനും ബ്രഹ്മാദി സ്ഥാവരാന്തമായ ജഗത്തിൽ ഹൃഷ്ട പുഷ്ട മായ ഏതിന്ടെയും    നാഥനുമായ പരമശിവന് നമസ്കാരം
സംസാര വൃക്ഷത്തെ ച്ചേദിക്കുന്ന ആയുധമാകുന്നവനും ലോകനാഥനുമായ സദാശിവന് പ്രണാമം.ദു:ഖത്തെ നശിപ്പിക്കുന്നവനും ഞാനെറ്റിയ വില്ല് ധരിച്ച് ലോകത്തെ രക്ഷിക്കുന്നവനും ദേഹികളുടെ ശരീരം കാത്ത രു ളുന്നവനുമായ
ശങ്കരന് നമസ്കാരം.സാരഥിയും -ജഗന്നിയന്താവും ഹനിക്ക പ്പെടാത്തവനും വനരാജാവുമായ കിരാതാ പരനാമധേയനായ ശിതികണ്‍ടന് നമസ്കാരം.
രക്തവർണ്ണനും  സര്വവ്യാപിയായി സർവം രക്ഷിക്കുന്ന പ്രഭുവും
വൃക്ഷങ്ങൾക്ക് അധിപതിയുമായ മഹേശ്വരന് നമസ്കാരം.ഗുഹ്യ തങ്ങളായ
വേദമന്ത്രങ്ങളുടെ സ്വാമിയും കുറ്റിച്ചെടികൾ നിറഞ്ഞ കാടിന്റെ -അതായത്‌
അതുപോലെതന്നെ അതിഗഹനമായ എല്ലാ വിഷയങ്ങളുടെയും ഉള്ളിൽ കടക്കാൻ കഴിവുള്ളവനും ,കഛവടക്കാരനും -അതായത് എല്ലാ ദേശങ്ങളിലേയും വ്യവഹാരങ്ങളെ കുറിഛ് വസ്തുനിഷ്ടമായി വിശദീകരിക്കാൻ കഴിവുള്ളവനും ആയ മഹേശ്വരനമസ്കാരം.ഭൂമിയെ സൃഷ്ടിക്കുന്നവനും,ഭക്തപാരായണനും ധാന്യാദികളുടെ നാഥനുമായ ഈശ്വരന് നമസ്കാരം.യുദ്ധങ്ങളിൽ ഉറക്കെ ശബ്ധിക്കുന്നവനും ശത്രുക്കളെ കരയിക്കുന്നവനുംകാലാൾപ്പടയുടെ തലവനുമായ രുദ്ര മൂർത്തിക്കു നമസ്കാരം.ലോകം മുഴുവൻ വ്യാപിച്ചവനും ഭക്തരക്ഷണത്തിനായി 
മുമ്പേ ഓടിവരുന്നവനും സാധു ജനങ്ങളുടെ നാഥനുമായ ശ്രീ കണ്‍ടന് നമസ്കാരം


തുടരും (To be continued)